ഹൈദരാബാദ് :വ്യാജ മാട്രിമോണി സൈറ്റുകള്‍ സൃഷ്‌ടിച്ചുള്ള തട്ടിപ്പില്‍ ജനത്തിന് മുന്നറിയിപ്പുമായി ഹൈദരാബാദ് സൈബര്‍ പൊലീസ്. നിരവധി പേര്‍ ഇത്തരത്തിലുള്ള തട്ടിപ്പിന്‍റെ ഇരകളായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പലരും പരാതിയുമായി മുന്നോട്ടുവരുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
തങ്ങളുടെ സംഘത്തിലുള്ള യുവതികളെ വിവാഹത്തിന് തയ്യാറെടുക്കുന്നവരായി അവതരിപ്പിച്ചാണ് യുവാക്കളില്‍ നിന്ന് തട്ടിപ്പുകാര്‍ പണം അപഹരിക്കുന്നത്. സംഘത്തില്‍പ്പെട്ട യുവതികള്‍ ഫോണിലൂടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത പുരുഷന്‍മാരുമായി വിവാഹത്തിന് സമ്മതമാണ് എന്നറിയിച്ച് സൗഹൃദം സ്ഥാപിക്കും. പിന്നീട് ഈ പുരുഷന്‍മാരില്‍ നിന്ന് വില കൂടിയ സമ്മാനങ്ങളും പോക്കറ്റ് മണിയും ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്.