ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ഭൂമി വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമനെന്നാല്‍ നീതിയും സത്യവും വിശ്വാസവുമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ചതി നടക്കുന്നത് അനീതിയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
'രാമന്‍റെ പേരില്‍ നടത്തുന്ന ചതി അനീതിയാണ്'; അയോധ്യ ഭൂമി ക്രമക്കേടില്‍ രാഹുല്‍ - രണ്ടു കോടി രൂപ വിലമതിക്കുന്ന സ്ഥലം ശ്രീരാമ ജന്മഭൂമി തീർത്ഥാടന ക്ഷേത്രട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങി.
ശ്രീരാമനെന്നാല്‍ നീതിയും സത്യവും വിശ്വാസവുമാണെന്നും അദ്ദേഹത്തിന്‍റെ പേരിലുള്ള ചതി അനീതിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
'രാമന്‍റെ പേരില്‍ നടത്തുന്ന ചതി അനീതിയാണ്'; അയോധ്യ ഭൂമി ക്രമക്കേടില്‍ രാഹുല്‍
ALSO READ:തെലങ്കാന മുൻ മന്ത്രി എട്‌ല രാജേന്ദർ ബിജെപിയിൽ ചേര്‍ന്നു
ഉത്തർപ്രദേശിലെ അയോധ്യയിൽ ക്ഷേത്ര നിര്‍മാണത്തിനായി രണ്ടു കോടി രൂപ വിലമതിക്കുന്ന സ്ഥലം ശ്രീരാമ ജന്മഭൂമി തീർത്ഥാടന ക്ഷേത്രട്രസ്റ്റ് 18.5 കോടി രൂപയ്ക്കാണ് വാങ്ങിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ വിഷയത്തിലാണ് രാഹുലിന്‍റെ പ്രതികരണം.