ന്യൂഡൽഹി: കൊവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് പരിശോധിക്കുന്നതാണ് ഉചിതമെന്ന് ഡോ. ലാൽ പാത്ത് ലാബ്സ് മാനേജിംഗ് ഡയറക്ടർ ഡോ. അരവിന്ദ് ലാൽ പറഞ്ഞു. പനി, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടുക, ശ്വസന പ്രശ്നങ്ങൾ അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ആർടിപിസിആർ ചെയ്യുന്നതാണ് നല്ലത്. നിലവിൽ കൊവിഡ് രോഗ നിർണയത്തിനായുള്ള ഏറ്റവും മികച്ച പരിശോധന രീതി ആർടിപിസിആർ ആണ്. ആർടിപിസിആർ പരിശോധന രോഗനിർണയ കാര്യത്തിൽ 70 ശതമാനത്തോളം കൃത്യമാണെന്നും ഡോ. ലാൽ പറഞ്ഞു. അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ നിലനിർത്തേണ്ടതുണ്ടെന്നും രാജ്യത്തെ പോസിറ്റീവ് നിരക്ക് 10 ശതമാനത്തിനൊ അഞ്ച് ശതമാനത്തിനൊ താഴെയായതിന് ശേഷം ലോക്ക് ഡൗൺ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങൾ പ്രകടമായി രണ്ട് ദിവസം കഴിഞ്ഞ് പരിശോധിക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ - Dr Lal PathLabs Managing Director
പനി, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടുക, ശ്വസന പ്രശ്നങ്ങൾ അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ആർടിപിസിആർ ചെയ്യുന്നതാണ് നല്ലതെന്ന് ഡോ. ലാൽ പാത്ത് ലാബ്സ് മാനേജിംഗ് ഡയറക്ടർ ഡോ. അരവിന്ദ് ലാൽ പറഞ്ഞു.
കൊവിഡ് 19; ലക്ഷണങ്ങൾ പ്രകടമായി രണ്ട് ദിവസം കഴിഞ്ഞ് പരിശോധിക്കുന്നതാണ് ഉചിതമെന്ന് വിധക്തർ
Also read: ഇന്ത്യയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞു
അതേസമയം രാജ്യത്ത് 3,26,098 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2,43,72,907 ആയി. 24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മരണനിരക്ക് 2,66,207 കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2,04,32,898 ആണ്. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 36,73,802 പേരാണ്.