ന്യൂഡൽഹി: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ നടപടിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിപുലമായി കൺസൾട്ടേറ്റീവ് പ്രക്രിയക്ക് ശേഷമാണ് തീരുമാനമെന്നും മികച്ച വിദ്യാർഥി സൗഹാർദ നീക്കമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സിബിഎസ്‌സി പരീക്ഷ റദ്ദാക്കല്‍ വിദ്യാർഥി സൗഹൃദമെന്ന് നരേന്ദ്ര മോദി - PM Modi on Class 12 exam
കൊവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്.
![സിബിഎസ്‌സി പരീക്ഷ റദ്ദാക്കല്‍ വിദ്യാർഥി സൗഹൃദമെന്ന് നരേന്ദ്ര മോദി സിബിഎസ്‌സി പരീക്ഷ വിദ്യാർഥി സൗഹൃദ തീരുമാനമെന്ന് നരേന്ദ്ര മോദി സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ PM Modi on Class 12 exam cancellation PM Modi on Class 12 exam Best and most student-friendly decision](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11996138-thumbnail-3x2-pm.jpg)
സിബിഎസ്‌സി പരീക്ഷ; വിദ്യാർഥി സൗഹൃദ തീരുമാനമെന്ന് നരേന്ദ്ര മോദി
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാർഥികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ഒരു വർഷമായി അധ്യാപകർ മികച്ച പ്രവർത്തനമാണ് കാഴ്‌ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.