ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് പീഡനം. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിസിനസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇരയായ യുവതി പറഞ്ഞു. പീഡനത്തെ തുടര്‍ന്ന് യുവതി കബന്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ബിസിനസ് മീറ്റിങ്ങിനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതം - ബെംഗളൂരു വാര്‍ത്ത
ബെംഗളൂരുവിലെ ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് പീഡനം.
ഓഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് പൊലീസ്, പ്രതിയായ തമിഴ്‌നാട് സ്വദേശി രമേഷിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376 വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചതായി ഡിസിപി ശ്രീനിവാസ് ഗൗഡ പറഞ്ഞു.
പ്രതിയായ രമേഷും ഇരയും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നു. രമേഷുമൊത്ത് ഹോട്ടലില്‍ ബിസിനസ് മീറ്റിങ്ങിന് എത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായത്. പ്രതിയെ പിടികൂടാന്‍ തമിഴ്‌നാട്ടിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.