കേരളം

kerala

ETV Bharat / bharat

ബംഗ്ലാദേശ് യുവതിക്ക് പീഡനം; മുഖ്യപ്രതി പിടിയില്‍ - പീഡനം വാർത്തകള്‍

ബംഗ്ലാദേശിലെ ബൈറാത്തി സ്വദേശിയായ ഷോബുസ് ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്.

Bengaluru police  Bangla girl gang-rape case  rape case  ബംഗ്ലാദേശ് യുവതിക്ക് പീഡനം  പീഡനം വാർത്തകള്‍  പോക്സോ
ബംഗ്ലാദേശ് യുവതിക്ക് പീഡനം; മുഖ്യപ്രതി പിടിയില്‍

By

Published : Jun 2, 2021, 12:55 PM IST

ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ബംഗ്ലാദേശിലെ ബൈറാത്തി സ്വദേശിയായ ഷോബുസ് ആണ് പിടിയിലായത്. വെടിവെപ്പിലൂടെയാണ് പൊലീസ് പ്രതിയെ പിടകൂടിയത്. പൊലീസ് സ്റ്റേഷിനിലേക്ക് വരുന്ന വഴി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഹെഡ് കോൺസ്റ്റബിൾ ദേവേന്ദർ നായക്, സബ് ഇൻസ്പെക്ടർ എന്നിവരെ ആക്രമിച്ചു. പിന്നാലെയാണ് പൊലീസ് വെടിയുതിർത്തത്.ശ്രീരാംപൂരിലെ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവർ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലൈംഗിക പീഡനക്കേസിലെ പ്രധാന പ്രതി ഇയാളാണ്. യുവതിയെ ഇയാള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസിന് വിവരം ലഭിച്ചിരുന്നു.

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ഷോബൂസ് ബെംഗളൂരുവിൽ ഒരു വീട് കണ്ടെത്തി. ഇവിടെ ആരംഭിച്ച ബ്യൂട്ടി പാർലറിന്‍റെ പേരിൽ കർണാടക, മഹാരാഷ്ട്ര, കേരളം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവതികളെ ജോലിക്കായി വിളിച്ചു. ഈ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിക്കുന്നത്. കേസിൽ ഇതുവരെ 10 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

also read:ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details