ബെംഗളൂരു: സ്വത്ത് കൈക്കലാക്കാനായി (property dispute) പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്ത കേസിൽ പ്രതിക്ക് സെഷൻസ് കോടതി ഒമ്പത് വർഷം തടവുശിക്ഷ വിധിച്ചു (Man sentenced 9 years imprisonment for gouging out fathers eyes). നാൽപ്പത്തിനാലുകാരനായ അഭിഷേക് ആണ് പ്രതി. ശാകംബരി നഗറിലെ ബനശങ്കരി സ്വദേശിയായ 66 കാരനായ പരമേശ്വരന്‍റെ കണ്ണുകളാണ് മകൻ ചൂഴ്‌ന്നെടുത്തത്. ബെംഗളൂരു സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇതിനിടയിൽ സ്വത്തുമായി ബന്ധപ്പെട്ട രേഖയിൽ ഒപ്പിടാത്തതിന് അഭിഷേക് പിതാവിനെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. 2018 ഒക്ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ജെ പി നഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു.