കേരളം

kerala

ETV Bharat / bharat

ചിക്കൻ ഫ്രൈയ്ക്ക് രുചി പോരെന്ന് പറഞ്ഞ് ഭാര്യയെ അടിച്ചുകൊന്ന് തടാകത്തിലെറിഞ്ഞ് യുവാവ് - Husband kills wife

വ്യാപാരിയായ മുബാറക്(32) ആണ് ഭാര്യയായ ഷിറിൻ ബാനു(25)വിനെ കൊലപ്പെടുത്തിയത്.

Bengaluru: Husband kills wife for not making delicious food  ബെംഗളുരു  ചിക്കൻ ഫ്രൈ  ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്  Husband kills wife  delicious food
ബെംഗളുരുവിൽ ചിക്കൻ ഫ്രൈ രുചികരമായി പാചകം ചെയ്യാത്തതിന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

By

Published : Aug 24, 2021, 10:57 PM IST

ബെംഗളുരു : ചിക്കൻ ഫ്രൈ രുചികരമായി പാചകം ചെയ്ത് നൽകിയില്ലെന്ന് പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തി യുവാവ്. സോളദേവനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വ്യാപാരിയായ മുബാറക്(32) ആണ് ഭാര്യയായ ഷിറിൻ ബാനു(25)വിനെ കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.

ഭക്ഷണം നന്നായി പാചകം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി മുബാറക് ഷിറിൻ ബാനുവിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മാതാപിതാക്കളോട് ഓരോ തവണ ഷിറിൻ പരാതി പറയുമ്പോഴും വീട്ടുകാര്‍ ഒത്തുതീര്‍പ്പാക്കും.

എന്നാൽ അതിനുശേഷവും മുബാറക് ഷിറിനെ ഉപദ്രവിക്കുന്നത് തുടർന്നു. കഴിഞ്ഞദിവസം ഷിറിന്‍ തയ്യാറാക്കിയ ചിക്കൻ ഫ്രൈക്ക് രുചി പോരെന്ന് പറഞ്ഞ് യുവതിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം തടാകത്തിലെറിയുകയുമായിരുന്നു.

Also Read: പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ചു ; യുവാവ് കടിയേറ്റ് മരിച്ചു

ഭാര്യ വീടുവിട്ട് പോയെന്നാണ് മുബാറക് ഷിറിന്‍റെ വീട്ടുകാരെ അറിയിച്ചത്. എന്നാൽ 18 ദിവസമായിട്ടും മകളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.

ഒടുവില്‍ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മുബാറക് സത്യം വെളിപ്പെടുത്തുകയുമായിരുന്നു.

ABOUT THE AUTHOR

...view details