ബെംഗളൂരു :സ്വവർഗാനുരാഗികൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ബംഗളൂരു മഡിവാള സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. മൂഡലപാളയ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രക്ഷിത് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മെയ് 28നായിരുന്നു കേസിനാസ്‌പദമായ സംഭവം. മഡിവാള കാഷ്യർ ലേഔട്ടിലെ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രദീപ് ഉപജീവനത്തിനായി ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു. എപ്പോഴും സ്‌ത്രീവേഷത്തിലായിരുന്നു പ്രദീപ്. പ്രദേശവാസികളും സ്‌ത്രീയാണെന്നാണ് കരുതിയിരുന്നത്.
ഇതിനിടെ രക്ഷിത്തുമായി പ്രദീപ് അടുപ്പത്തിലായി. ഇയാൾ നേരത്തെ മൂന്നുതവണ പ്രദീപിന്‍റെ വീട്ടിൽ എത്തിയിരുന്നതായി പൊലീസ് പറയുന്നു. സ്‌ത്രീയാണെന്ന് കരുതിയാണ് പ്രദീപുമായി രക്ഷിത് സൗഹൃദത്തിലാകുന്നത്. പിന്നീട് യാഥാര്‍ഥ്യം തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളില്ലായിരുന്നെന്നും പൊലീസ് പറയുന്നു.