കേരളം

kerala

ETV Bharat / bharat

Bengaluru Crime| 4 കോടിയുടെ സ്വർണം കവര്‍ന്നെന്ന് വ്യാജ പരാതി; ശ്രമം ഇന്‍ഷുറന്‍സ് തുക തട്ടാന്‍, ജ്വല്ലറി ഉടമയും കൗമാരക്കാരും പിടിയില്‍ - ജ്വല്ലറി ഉടമയും കൗമാരക്കാരും പിടിയില്‍

ബെംഗളൂരുവില്‍ സ്വര്‍ണക്കട നടത്തിവന്ന രാജസ്ഥാൻ സ്വദേശിയാണ് പിടിയിലായത്

Bengaluru fake robbery complaint  നാല് കോടിയുടെ സ്വർണം കവര്‍ന്നെന്ന് വ്യാജ പരാതി  Bengaluru Crime  4 കോടിയുടെ സ്വർണം കവര്‍ന്നെന്ന് വ്യാജ പരാതി  Bengaluru fake robbery complaint  complaint for claim insurance amount arrest  ജ്വല്ലറി ഉടമയും കൗമാരക്കാരും പിടിയില്‍  ജ്വല്ലറി ഉടമയും കൗമാരക്കാരും പിടിയില്‍
Bengaluru Crime Bengaluru Crime

By

Published : Jul 31, 2023, 10:41 PM IST

ബെംഗളൂരു:ഇൻഷുറൻസ് തുക തട്ടിയെടുക്കാന്‍ നാല് കോടിയുടെ സ്വർണം കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് വ്യാജ പരാതി നല്‍കിയതിന് ജ്വല്ലറി ഉടമയും കൗമാരക്കാരും പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ രാജു ജെയിൻ ആണ് അറസ്റ്റിലായത്. ബെംഗളൂരു നാഗർപേട്ടിലെ കേസർ ജ്വല്ലറി ഉടമയാണ് ഇയാള്‍.

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ക്ക് 20 ദിവസം പരിശീലനം നൽകി സിനിമ സ്റ്റൈലിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തത്. കവര്‍ച്ച നടന്നതായുള്ള വ്യാജ തെളിവുകൾ കാണിച്ച് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബൈക്കിൽ പോകുന്നതിനിടെ നാലുകോടി വിലവരുന്ന മൂന്ന് കിലോ 780 ഗ്രാം സ്വർണം കവർച്ച ചെയ്‌തതായാണ് ഇയാള്‍ വ്യാജ പരാതി നൽകിയത്. തുടർന്ന്, ബെംഗളൂരു കോട്ടൺപേട്ട് സ്‌റ്റേഷനിലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്‌തത്.

ഹൈദരാബാദിലേക്ക് കൊടുത്തുവിടാനുള്ള സ്വര്‍ണവുമായി ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സംഭവമെന്നാണ് ഉടമ പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ജൂലായ് 12ന് രാത്രി 7.30ന്, ബെംഗളൂരുവിലെ മാർക്കറ്റ് മേൽപ്പാലത്തിന് സമീപത്തുവച്ച് രണ്ട് അപരിചിതർ ബാഗിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുകയായിരുന്നെന്ന് പരാതിയിൽ വ്യക്തമാക്കി.

പൊലീസ് കേസെടുത്ത് രാജു ജെയിനിൽ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ച് അന്വേഷണം നടത്തി. എന്നാൽ, പരാതിക്കാരന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളില്‍ നടത്തിയ പരിശോധനയും പൊലീസിന് തുമ്പ് കിട്ടാന്‍ ഉപകരിച്ചില്ല. സംശയം തോന്നാതിരിക്കാൻ ജ്വല്ലറി ഉടമ പല തന്ത്രങ്ങളും മെനഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരേയും അവരുടെ ബന്ധുക്കളേയും വിളിച്ച് കേസ് ഗൗരവകരമായി അന്വേഷിക്കാൻ പൊലീസിൽ സമ്മർദം ചെലുത്തുകയും ചെയ്‌തു.

വഴിത്തിരിവായി മൊബൈൽ പരിശോധന: കേസില്‍ ശാസ്‌ത്രീയമായ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ, രാജു സ്വർണം കൊണ്ടുപോവാനായി പറഞ്ഞുവിടുന്ന രണ്ട് ആൺകുട്ടികളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. മൊബൈൽ പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചു. ഇതോടെ, വാട്‌സ്ആപ്പ് കോള്‍ ചെയ്‌തത് സംബന്ധിച്ച് പരിശോധിച്ചതോടെയാണ് കള്ളക്കഥ വെളിച്ചത്തെത്തിയത്.

സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് കള്ളം പറഞ്ഞാൽ എളുപ്പത്തിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന് രാജു കരുതിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ചോദ്യം ചെയ്‌താൽ എങ്ങനെ പെരുമാറണമെന്നും എന്ത് പറയണമെന്നും അടക്കം രണ്ട് ആൺകുട്ടികൾക്കും പരിശീലനം നൽകിയിരുന്നു. സിസിടിവികൾ സ്ഥാപിച്ചിട്ടില്ലാത്ത പൊതുയിടങ്ങള്‍ അന്വേഷിച്ചാണ് മാർക്കറ്റ് മേൽപ്പാലത്തില്‍ വച്ച് സംഭവം ആസൂത്രണം ചെയ്‌തത്.

തമിഴ്‌നാട്ടില്‍ അഞ്ച് കോടിയുടെ സ്വര്‍ണ കവര്‍ച്ച:തമിഴ്‌നാട്ടിലെ റാണിപ്പേട്ടിലെ ജ്വല്ലറിയില്‍ വന്‍തോതില്‍ മോഷണം നടന്ന വാര്‍ത്ത ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. അഞ്ച് കോടിയുടെ സ്വര്‍ണാഭരണങ്ങളും 20 ലക്ഷത്തിന്‍റെ വജ്രാഭരണങ്ങളുമാണ് സംഭവത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. അറക്കോണം സ്വദേശി ശ്രീധറിന്‍റെ (36) ഉടമസ്ഥതയിലുള്ള പേപ്പര്‍ മില്‍സ് റോഡിലെ ജെഎല്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. രാത്രി കച്ചവടം കഴിഞ്ഞ് കട അടച്ച ജീവനക്കാര്‍ താക്കോല്‍ ശ്രീധറിന് നല്‍കിയിരുന്നു. തുടര്‍ന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കടയുടെ ഷട്ടര്‍ വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്‌ടാക്കള്‍ അകത്തുകടന്നത്.

READ MORE |ജ്വല്ലറിയുടെ ഷട്ടര്‍ മുറിച്ച് അകത്ത്, ലോക്കര്‍ തകര്‍ത്ത് കവര്‍ച്ച ; നഷ്‌ടമായത് 5 കോടിയുടെ സ്വര്‍ണം, ഹാര്‍ഡ് ഡിസ്‌ക്കും കൊണ്ടുപോയി

ABOUT THE AUTHOR

...view details