കർണാടകയില്‍ കൊവിഡ് മരണനിരക്ക് ഏറ്റവും കുറവ് ബെംഗളൂരുവില്‍ - ബംഗളൂരു
ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ ബംഗളൂരുവിലെ മരണനിരക്ക് ഏറ്റവും കുറവാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ബെംഗളൂരു: കര്‍ണ്ണാടകയില്‍ ആകെ കൊവിഡ് മരണ നിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബെംഗളൂരുവിലെന്ന് ആരോഗ്യമന്ത്രി സുധാകര്‍ കെ . ബെംഗളൂരുവിലെ കൊവിഡ് മരണനിരക്ക് 1.1ശതമാനമാണ്.ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ ബെംഗളൂരുവിലെ മരണനിരക്ക് ഏറ്റവും കുറവാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണ്ണാടകയില്‍ 1,336 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8.64 ലക്ഷമായി.