ബെംഗളൂരു:45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് വാക്‌സിനേഷന് മുൻഗണന നൽകും. നഗരത്തിലുടനീളമുള്ള 198 ഓളം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ ദിവസവും 200 ഓളം ഡോസുകൾ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 40,000 ഡോസുകൾ ഇതിനായി നീക്കവച്ചിട്ടുണ്ടെന്നും ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. 45 വയസിനുമുകളിൽ ഉള്ളവർക്കാണ് രണ്ടാം ഡോസ് വാക്സിന് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ 45 വയസിനുമുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് വാക്സിന് മുൻഗണന - ബെംഗളൂരു കൊവിഡ് വാക്‌സിനേഷൻ
198 ഓളം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ ദിവസവും 200 ഓളം ഡോസുകൾ അനുവദിച്ചിട്ടുണ്ട്
ബെംഗളൂരുവിൽ 45 വയസിനുമുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് വാക്സിന് മുൻഗണന
Also Read:കൊവിഡ് : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലായി 6,034 കിടക്കകൾ സജ്ജമെന്ന് കെ. സുധാകര്‍
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കർണാടകയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,297 പുതിയ കേസുകളും 344 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 5,93,078 സജീവ രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്.