കൊല്‍ക്കത്ത:ബംഗാളിലെ പ്രമുഖ ടെലിവിഷന്‍ സീരിയല്‍ നടി പല്ലഭി ദേ (21) ആത്മഹത്യ ചെയ്തു. സൗത്ത് കൊല്‍ക്കത്തയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗ്രാഫ പ്രദേശത്ത് നിന്നും തിരികെ തന്‍റെ അപ്പാര്‍ട്ട്മെന്‍റിലെത്തി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ബംഗാളിലെ പ്രമുഖ ടെലിവിഷന്‍ താരം പല്ലഭി ദേ ആത്മഹത്യ ചെയ്തു - പ്രമുഖ ടെലിവിഷന്‍ താരം പല്ലഭി ദേ ആത്മഹത്യ ചെയ്തു
ജീവിത പങ്കാളിക്കൊപ്പമാണ് ഇവര്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിച്ചിരുന്നത്. ഇയാള്‍ തന്നെയാണ് പല്ലഭിയെ മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ ശബ്ദം കേട്ടാണ് വീട്ടുജോലിക്കാരി എത്തിയത്. ഈ സമയം ശുചിമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു പല്ലഭി.

ഇതോടെ അടുത്തുള്ള മറ്റുചിലരുടെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ബംഗാളിയിലെ പ്രമുഖ സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ ഇവര്‍ അഭിനയിക്കുന്നുണ്ട്. കേസിന്‍റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരുന്നതായും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാകും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയെന്നും പൊലീസ് അറിയിച്ചു.