കുൽത്താലി:നാട്ടിലിറങ്ങി പരിഭ്രാന്തി സൃഷ്‌ടിച്ച ബംഗാൾ കടുവയെ പിടികൂടി കാട്ടിലേക്ക് അയച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്തലി പ്രദേശത്താണ് സംഭവം.
ജനവാസ മേഖയില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചതിനെ തുടര്‍ന്ന് പിടികൂടിയ കടുവയെ മോചിപ്പിച്ചു. റോയൽ ബംഗാൾ ഇനത്തില്‍പ്പെട്ട കടുവയാണിത്. ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവച്ചാണ് കടുവയെ പിടികൂടിയത്. സുന്ദര്‍ബനിലെ മൊയ്‌പിത്ത് പ്രദേശത്താണ് കടുവയെ തുറന്നുവിട്ടത്.
ALSO READ |വീടിന് തീപിടിച്ചു : 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം
കാട്ടിലേക്ക് കയറ്റി വിട്ട ശേഷം തിരികെ വരാതിരിക്കാൻ വല കെട്ടി കാടിനകത്തേക്ക് വെള്ളം ചീറ്റുകയുണ്ടായി. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് കടുവ വനത്തിലെത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.