കേരളം

kerala

ETV Bharat / bharat

വികസന പാതയിലേക്ക് ബംഗാൾ മാറണമെന്ന് ഗവർണർ ജഗദീപ് ധൻഖർ - ദേശിയ വാർത്ത

നിലവിൽ രാജ്യത്ത്‌ കുറേ കാര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും അതിൽ ഓരോ ഭാരതീയനും അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

governor on WB polls\  WB polls  Bengal should change towards path of development  വികസന പാതയിലേക്ക് ബംഗാൾ മാറണം  ജഗദീപ് ധൻഖർ  ദേശിയ വാർത്ത  national news
വികസന പാതയിലേക്ക് ബംഗാൾ മാറണമെന്ന് ഗവർണർ ജഗദീപ് ധൻഖർ

By

Published : Feb 19, 2021, 7:53 PM IST

കൊൽക്കത്ത: വികസന പാതയിലേക്ക് സംസ്ഥാനം മാറണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. വിശ്വഭാരതി സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. “2021 ൽ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിലേക്ക് കടക്കുകയാണ്, സംസ്ഥാനത്തും മാറ്റങ്ങളുണ്ടാകണം. പശ്ചിമ ബംഗാൾ വികസനത്തിന്‍റെ പരമോന്നതിയിലെത്തണം” എന്ന്‌ അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത്‌ കുറേ കാര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും അതിൽ ഓരോ ഭാരതീയനും അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ-മെയ് മാസങ്ങളിലാണ്‌ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്‌.

ABOUT THE AUTHOR

...view details