കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ 20,136 പേർക്ക് കൂടി കൊവിഡ് - Bengal COVID

വൈറസ് ബാധിച്ച് 132 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 12,593 ആയി

കൊൽക്കത്ത പശ്ചിമ ബംഗാൾ കൊവിഡ് പശ്ചിമ ബംഗാളിൽ 20,136 പേർക്ക് കൂടി കൊവിഡ് Bengal reports record 20,136 new COVID Bengal COVID 132 more deaths
പശ്ചിമ ബംഗാളിൽ 20,136 പേർക്ക് കൂടി കൊവിഡ്

By

Published : May 12, 2021, 7:47 AM IST

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 20,136 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 132 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 12,593 ആയി. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 10,32,740 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 18,994 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ 8,92,474 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഡിസ്ചാർജ് നിരക്ക് നിലവിൽ 86.47 ശതമാനമാണ്.

കൂടുതൽ വായനയ്‌ക്ക്:കൊവിഡ് രോഗിയുടെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; ആംബുലൻസ് ഡ്രൈവർക്ക് സസ്‌പെൻഷൻ

സംസ്ഥാനത്ത് നിലവിൽ 1,27,673 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ 39, കൊൽക്കത്തയിൽ 37, സൗത്ത് 24 പർഗാനയിൽ 15 എന്നിങ്ങനെയാണ് പുതിയതായി റിപ്പോർട്ട് ചെയ്ത മരണം. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 3,998 പേർ നോർത്ത് 24 പർഗാനാസ്, 3,973 പേർ കൊൽക്കത്തയിൽ നിന്നുള്ളവരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,142 സാമ്പിളുകൾ പരിശോധനയിലാണ് പുതിയതായി ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.55 ശതമാനമാണ്. സമസ്ഥാനത്ത് ഇതുവരെ 1,10,99,069 സാമ്പിളുകൾ പരിശോധിച്ചു. ന്യൂ ടൗൺ, ബിദാനഗർ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് കൊവിഷീൽഡിന്‍റെയോ കൊവാക്‌സിന്‍റെയോ രണ്ടാമത്തെ ഡോസ് സൗജന്യമായി ലഭിക്കുന്ന ആശുപത്രികളും സർക്കാർ കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details