കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 144 പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 13,137 ആയി. പുതുതായി 19,511 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,14,313 ലെത്തി. മരിച്ചവരിൽ 35 പേർ നോർത്ത് 24 പർഗാനയിൽ നിന്നും 30 പേർ കൊൽക്കത്തയിൽ നിന്നുമാണ്.
പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 144 പേർ കൂടി മരിച്ചു - പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 144 പേർ കൂടി മരിച്ചു
പുതുതായി രോഗം സ്ഥിരീകരിച്ചത് 19,511 പേർക്ക്.

പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് 144 പേർ കൂടി മരിച്ചു
Also Read:മാധ്യമ പ്രവർത്തകൻ സുനിൽ ജെയ്‌ൻ കൊവിഡ് ബാധിച്ച് മരിച്ചു
നോർത്ത് 24 പർഗാനയിൽ 4,279 സജീവ രോഗബാധിതരും കൊൽക്കത്തയിൽ 3,951 രോഗബാധിതരുമാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 19,211 പേർക്ക് കൂടി രോഗം ഭേദമായതോടെ സംസ്ഥാനത്ത് ഇതുവരെ 9,69,228 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 1,31,948 രോഗബാധിതരാണ് നിലവിലുള്ളത്. വെള്ളിയാഴ്ച 66,563 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ പരിശോധന നടത്തിയത് 1,13,76,030 സാമ്പിളുകളാണ്.