കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പോളിങ് പ്രക്രിയ വ്യാഴാഴ്ച വൈകുന്നേരം അവസാനിക്കും. 35 നിയമസഭകളിലായി 8,493,255 പേർ 283 സ്ഥാനാർഥികളുടെ വിധിയെഴുതും. ബിർഭം, മുർഷിദാബാദ്, ഉത്തര കൊൽക്കത്തയിൽ, മാൽഡയിലെ എന്നിവടങ്ങളിലേക്കാണ് വോട്ടെടുപ്പ്.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ വിശകലനത്തിൽ 19 നിയോജക മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിന് ലീഡ് ഉണ്ടെന്നും 11 നിയോജകമണ്ഡലങ്ങളിൽ ബിജെപിക്കും ബാക്കി അഞ്ച് സീറ്റുകൾ കോൺഗ്രസിന്‍റെ നിയന്ത്രണത്തിലാണെന്നുമാണ്. ഈ നിയോജകമണ്ഡലങ്ങളിൽ മൊത്തം വോട്ടർമാരുടെ എണ്ണം 8,493,255 ആണ്. ഇതിൽ 4,370,693 പുരുഷന്മാരും 4,122,403 സ്ത്രീകളും ഉൾപ്പെടും.
5,837 പോളിംഗ് സ്റ്റേഷനുകളിലായി 11,860 പോളിംഗ് ബൂത്തുകളുണ്ട്. ഇതിൽ 9,216 പ്രധാന ബൂത്തുകളും ബാക്കി 2,644 ഓക്സിലറി ബൂത്തുകളുമാണ്.നാല് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിെവച്ച കൂച്ച് ബെഹാറിലെ സീതാൽകുച്ചി നിയമസഭാ മണ്ഡലത്തിൽ പോളിങ് വ്യാഴാഴ്ച നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
പോളിങ് നടക്കുന്ന 5,433 ബൂത്തുകൾ സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് നിരീക്ഷണത്തിലാണ്.അവസാന ഘട്ട പോളിങിനായി മുർഷിദാബാദ്, മാൾഡ നിയോജകമണ്ഡലങ്ങളിൽ കേന്ദ്രസേനയെ കമ്മിഷൻ വിന്യസിച്ചിട്ടുണ്ട്. മുർഷിദാബാദിലാണ് കൂടുതൽ സേനയെ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ കേന്ദ്ര സേന സുഗമമായ തെരഞ്ഞടുപ്പ് നടത്തിപ്പിനും ജില്ലകളിലെ ക്രമസമാധാനവും ഉറപ്പുവരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.