കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ ജനം തെരഞ്ഞെടുത്തത് തൃണമൂൽ കോൺഗ്രസിനെ ആണെന്നും എന്നാൽ തൃണമൂൽ കോൺഗ്രസ് നടത്തിയ അഴിമതിയും അധർമ്മവും ജനം പരിഗണനയിൽ എടുത്തില്ലെന്നും സിപിഎം ബംഗാൾ ഘടകം പറഞ്ഞു. ജനം സിപിഎം മുന്നണിയിലും പോളിസികളിലും വിശ്വസിച്ചില്ലെന്നും കൃത്യമായ രീതിയിൽ ജനങ്ങളുമായി സംവദിക്കാൻ കഴിഞ്ഞില്ലെന്നും സിപിഎം സ്വയം വിമർശനം നടത്തി.
സംസ്ഥാനത്തെ പ്രധാന വിഷയങ്ങൾ ജനം അവഗണിച്ചു; സിപിഎം ബംഗാൾ ഘടകം - ബംഗാൾ സിപിഎം
ജനങ്ങളുമായി സംവദിക്കുന്നതിൽ സിപിഎം പരാജയപ്പെട്ടുവെന്നും സിപിഎം ഉൾപ്പെടുന്ന മുന്നണിക്ക് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാൻ സാധിച്ചില്ലെന്നും സിപിഎം ബംഗാൾ ഘടകം പറഞ്ഞു.
മെയ് 29ന് സിപിഎം സംസ്ഥാന കമ്മറ്റി ചേർന്നിരുന്നു. വീഡിയോ കോൺഫറൻസ് രീതിയിൽ നടന്ന യോഗത്തിൽ മുതിർന്ന പാർട്ടി നേതാവ് ബിമാൻ ബോസാണ് അധ്യക്ഷത വഹിച്ചത്. വർഷങ്ങളോളം ബംഗാൾ ഭരിച്ച സിപിഎമ്മിന് ഇത്തവണ നിയമസഭയിൽ പ്രാതിനിധ്യമില്ല. തെരഞ്ഞെടുപ്പിൽ 213 സീറ്റുകൾ നേടിക്കൊണ്ട് മൂന്നാംഘട്ടവും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ് പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയത്. രാജ്യം ഉറ്റുനോക്കിയ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 77 സീറ്റ് മാത്രമാണ് നേടാനായത്.
Read more:'അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു' ; മോദിയുടെ അഭിനന്ദനത്തിന് മമതയുടെ മറുപടി