കൊൽക്കത്ത/ദിസ്‌പൂർ:ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച്പശ്ചിമ ബംഗാളും അസമും. 91 വനിതകളുൾപ്പെടെ ബംഗാളിൽ 191 സ്ഥാനാർഥികളാണ് മത്സര രംഗത്ത്.
ബംഗാളിൽ 191 സ്ഥാനാർഥികളാണ് മത്സര രംഗത്ത് സ്ഥാനാർഥികളിൽ 91 വനിതകളും വൈകുന്നേരം 6.30 വരെ പോളിങ് തുടരും. 73,80,942 വോട്ടർമാരാണ് ബംഗാളിന്‍റെ വിധിയെഴുതാൻ പോളിങ് ബൂത്തിലെത്തുന്നത്. ഇവരിൽ 36,27,949 സ്‌ത്രീകളും, 7,52,938 പുരുഷന്മാരും, 55 ട്രാൻസ്‌ജെൻഡേഴ്‌സും, 11,767 സേവന വോട്ടർമാരും ഉൾപ്പെടുന്നു.
വൈകുന്നേരം 6.30 വരെ പോളിങ് തുടരും ഇരു സംസ്ഥാനങ്ങളിലെയും കൊവിഡ് സാഹചര്യം പരിഗണിച്ച് കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
264 സ്ഥാനാർഥികൾ മത്സര രംഗത്ത് അസമിൽ 47 മണ്ഡലങ്ങളും ബംഗാളിൽ 30 മണ്ഡലങ്ങളുമാണ് വിധിയെഴുതുന്നത്. അസമിൽ 81.09 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. ഇവരിൽ 40,77,210 പുരുഷന്മാരും 40,32,481 സ്‌ത്രീകളും ഉൾപ്പെടുന്നു.
1,1537 പോളിങ് ബൂത്തുകൾ സജ്ജം അസമിൽ 47 മണ്ഡലങ്ങളിൽ വിധിയെഴുതുന്നു സംസ്ഥാനത്ത് 1,1537 പോളിങ് ബൂത്തുകളാണ് സജ്ജമായിരിക്കുന്നത്. വൈകുന്നേരം ആറ് മണി വരെ വോട്ടെടുപ്പ് തുടരും. 47 സീറ്റുകളിലായി 264 സ്ഥാനാർഥികളാണ് മത്സര രംഗത്ത്. 37 സിറ്റിംഗ് എംഎൽഎമാരും പോരാട്ടത്തിനിറങ്ങി.
264 സ്ഥാനാർഥികൾ മത്സര രംഗത്ത് അസമിൽ 81.09 ലക്ഷം വോട്ടർമാർ ഇവരിൽ 24 പേർ ബിജെപിയിൽ നിന്നും, ആറ് പേർ വീതം കോൺഗ്രസില്‍ നിന്നും എജിപിയിൽ നിന്നും, ഒരാൾ എഐയുഡിഎഫിൽ നിന്നുമാണ് മത്സരിക്കുന്നത്.
വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ