ഗുണ്ടൂർ: ആന്ധ്രപ്രദേശിലെ അങ്കി റെഡ്ഡിപാലത്ത് യാചകനെ മർദിച്ച് കൊലപെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അങ്കി റെഡ്ഡിപാലം സ്വദേശികളായ മഹേഷ് ബാബു, അനിൽ , സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇഡലി കഴിക്കാൻ വിസമ്മതിച്ച ഭിക്ഷാടകനെയാണ് പ്രതികള്‍ കഴിഞ്ഞ ദിവസം മർദിച്ച് കൊലപ്പെടുത്തിയത്.
മഹേഷ് നൽകിയ ഭക്ഷണപ്പൊതി വാങ്ങാൻ ഭിക്ഷാടകൻ മടികാണിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. രാത്രി മദ്യപിച്ച് ഭിക്ഷാടകന് അടുത്തെത്തിയ ഇയാള്‍ യാചകന് ഭക്ഷണം നൽകുകയും താങ്കളെ കണ്ടാൽ പ്രദേശത്തെ കവർച്ച സംഘത്തിലെ ആളെപോലെ തോന്നുമെന്നും പറഞ്ഞു. ഇതോടെ മഹേഷ് നൽകിയ പൊതി യാചകൻ നിരസിച്ചു.