കേരളം

kerala

ETV Bharat / bharat

കമ്മ്യൂണിസ്റ്റ് പാർട്ടിയും ബീഡിക്കമ്പനിയും പത്രവായനയും.. കരിവള്ളൂരില്‍ ഇപ്പോഴുമുണ്ട് ബീഡിക്കമ്പനിയിലെ പത്രവായന

1969ൽ നിലവിൽ വന്ന കമ്പനിയിൽ അന്ന് മുതൽ ഇന്ന് വരെ തൊഴിലാളികളിൽ ഒരാൾ മുടങ്ങാതെ രാവിലെ മൈക്കിലൂടെ പത്രം വായിക്കുന്നു.

Beedi company in kannur  Beedi company  തനിമ ചോരാതെ കരിവെള്ളൂരിലെ ബീഡി കമ്പനി  കണ്ണൂരിലെ ബീഡി കമ്പനി  വർത്തമാന പത്രം മൈക്കിലൂടെ വായിച്ച് ബീഡി കമ്പനി  കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിലെ ബീഡി കമ്പനി  ബീഡി വ്യവസായം  ബീഡി വ്യവസായം നേരിടുന്ന വെല്ലുവിളികൾ
വർത്തമാന പത്രം വായിച്ച് ഇന്നും തനിമ ചോരാതെ കരിവെള്ളൂരിലെ ബീഡി കമ്പനി

By

Published : Jul 4, 2022, 6:53 PM IST

കണ്ണൂർ: തൊഴിൽ ശാലയിൽ എല്ലാവർക്കും വേണ്ടി അന്നത്തെ വർത്തമാന പത്രം ഒരാൾ വായിച്ചു നൽകുകയാണ്... കാഴ്‌ചയിലും കേൾവിയിലും പോലും അന്യമാകുന്ന ആ പത്രവായന ഇന്നുമുണ്ട്, കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിലെ ബീഡി കമ്പനിയില്‍. പലവിധ കാരണങ്ങളാൽ ബീഡി വ്യവസായം ഇന്ന് വെല്ലുവിളികൾ നേരിടുകയാണ്. ആ വെല്ലുവിളികളെ നേരിട്ടുകൊണ്ടു തന്നെ ബീഡി കമ്പനിയും, കമ്പനിയിലെ പത്ര വായനയും ഇന്നും തനിമ ചോരാതെ നിലനിൽക്കുന്നു.

വർത്തമാന പത്രം വായിച്ച് ഇന്നും തനിമ ചോരാതെ കരിവെള്ളൂരിലെ ബീഡി കമ്പനി

1969ലാണ് ഈ കമ്പനി നിലവിൽ വന്നത്. അന്ന് തൊട്ട് ഇന്നോളം തൊഴിലാളികളിൽ ഒരാൾ മുടങ്ങാതെ രാവിലെ മൈക്കിലൂടെ പത്രം വായിക്കും. ഒരു മണിക്കൂർ നീണ്ട പത്ര വായന. കമ്പനിയിലെ മുഴുവൻ തൊഴിലാളികളും ആ വായനയിലൂടെ ലോകത്തെ അറിയും.

ടെലിവിഷന്‍റെയും തുടർന്നുവന്ന സമൂഹമാധ്യമങ്ങളുടെയുമൊക്കെ കാലത്ത് പത്രവായന ശീലം കുത്തനെ ഇടിഞ്ഞപ്പൊഴും ബീഡി ഇലകൾ വെട്ടിയൊതുക്കി പുകയിലപ്പൊടി നിറച്ച് നൂലുകെട്ടുന്ന ഈ തൊഴിലാളികൾ പ്രഭാതത്തിലെ പത്രവായനയെ മുറുകെ പിടിച്ചു. കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളെ രാഷ്‌ട്രീയ പ്രബുദ്ധമാക്കിയതിൽ ഈ പത്ര വായനയും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.

ABOUT THE AUTHOR

...view details