പുതുച്ചേരി: വികസന-ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി അനാവശ്യമായി കേന്ദ്രത്തിന് അയയ്ക്കുകയും അതുവഴി വികസനത്തിന് തടസ്സമാവുകയും ചെയ്യുന്നതായി മുഖ്യമന്ത്രി വി നാരായണസാമി ആരോപിച്ചു. കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് ഡല്‍ഹിയിൽ നിന്ന് പുതുച്ചേരിയിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോഴ്സുകളിൽ നീറ്റ് ക്ലിയർ ചെയ്ത സർക്കാർ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 10 ശതമാനം റിസർവേഷൻ നീക്കിവയ്ക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പത്ത് ശതമാനം ക്വാട്ടയ്ക്കുള്ള തീരുമാനം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഐക്യകണ്ഠേനയുള്ള തീരുമാനമായിരുന്നതായും അദ്ദേഹം പറഞ്ഞു.
കിരണ്‍ ബേദി സ്വേച്ഛാധിപതിയെന്ന് വി നാരായണസാമി
നീറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം അനുമതിക്കായി കിരണ്‍ ബേദിക്ക് അയച്ചിരുന്നു. എന്നാൽ, ന്യായീകരണമില്ലാതെ ലഫ്റ്റനന്‍റ് ഗവർണർ ഫയൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
കിരണ്‍ ബേദി സ്വേച്ഛാധിപതിയെന്ന് വി നാരായണസാമി
നീറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം അനുമതിക്കായി കിരണ്‍ ബേദിക്ക് അയച്ചിരുന്നു. എന്നാൽ, ന്യായീകരണമില്ലാതെ ലഫ്റ്റനന്‍റ് ഗവർണർ ഫയൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.കൗൺസിലിംഗ് ഉടൻ പൂർത്തിയാകുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ക്വാട്ട ലഭിക്കുന്നത് ബേദി വൈകിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ലഫ്റ്റനന്‍റ് ഗവർണര്‍ ഒരു സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.