കര്‍ണാടക: വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് യുവാവിന് നാട്ടുകാരുടെയും യുവതിയുടെയും മർദ്ദനം. കർണാടകയിലെ കൊപ്പൽ ജില്ലയിലെ കുഷ്‌ടഗിയിലാണ് സംഭവം. കുഷ്‌ടഗി താലൂക്കിലെ ബൊമ്മനല ഗ്രാമത്തിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന പ്രകാശ് പൂജാര കുട്ട ഉയർത്താൻ സഹായിക്കാനെന്ന വ്യാജേന സ്‌ത്രീയെ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി ഗ്രാമവാസികൾ ആരോപിച്ചു.
വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; ചെരിപ്പൂരി അടിച്ച് സ്‌ത്രീ, കയ്യേറ്റം ചെയ്‌ത് നാട്ടുകാര്‍; ദൃശ്യങ്ങള്‍ വൈറല്‍ സ്‌ത്രീയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. തുടർന്ന് പ്രകാശ് പൂജാര സ്ഥലം വിട്ടു. ഈ സംഭവത്തിന് ശേഷം ഗ്രാമവാസികൾ ഒത്തുതീർപ്പിനായി ഇയാളെ പ്രാദേശിക പഞ്ചായത്തിലേക്ക് കൊണ്ടുപോയി.
ഇവിടെ വെച്ച് പ്രകാശ് പൂജാരയെ, സ്‌ത്രീ ചെരിപ്പുകൊണ്ട് അടിക്കുകയും കുടുംബാംഗങ്ങളും ഗ്രാമവാസികളും മർദിക്കുകയും ചെയ്‌തു. പൊതുസ്ഥലത്ത് വെച്ച് സ്‌ത്രീ പ്രകാശ് പൂജാരയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാട്ടുകാർ ചെരിപ്പ് മാലയിട്ടാണ് ഇയാളെ ഗ്രാമത്തിലൂടെ നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് കുഷ്‌ടഗി താലൂക്കിലെ ഹനുമസാഗര പൊലീസ് സ്‌റ്റേഷനിൽ ഇരുവിഭാഗവും പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ 55 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ALSO READ:പൊലീസിന് നേരെ സായുധ ആക്രമണം: ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി