വിജയനഗർ(കർണാടക): കർണാടകയിലെ വിജയനഗർ ജില്ലയിലെ കൂഡ്‌ലിഗി താലൂക്കിലെ ഒരു വില്ലേജിന്‍റെ പേര് കരടിഹള്ളി എന്നാണ്. ഗ്രാമത്തിന് ഇങ്ങനെ പേരുവരാനുള്ള കാരണം അന്വേഷിച്ച് എവിടെയും പോകണ്ട. കാരണം രാവിലെ മുതല്‍ കരടിഹള്ളിയിലെ നാട്ടുകാരുടെ പ്രധാന പരിപാടി കരടികളെ ഓടിക്കുക എന്നതാണ്.
video: ഇവിടെ പാടത്തും പറമ്പിലും എന്നു വേണ്ട പെട്രോൾ പമ്പില്‍ വരെ കരടികളാണ്.. കാണാം ദൃശ്യം - കരടി ശല്യം കർണാടകയില്‍
കൂഡ്‌ലിഗി താലൂക്കിലെ കരടിഹള്ളിയില്‍ മാത്രമല്ല ഇപ്പോൾ കരടി ശല്യമുള്ളത് ഭിമസമുദ്ര, കടെകോല, മക്കനഡക, ഗുണ്ടുമുനുഗു, കുറിഹട്ടി വില്ലേജുകളിലും ഇത് തന്നെയാണ് അവസ്ഥ. നാട്ടുകാരും വളർത്തുനായ്‌ക്കളും ചേർന്ന് കൃഷി സ്ഥലങ്ങളില്‍ നിന്ന് കരടികളെ ഓടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
![video: ഇവിടെ പാടത്തും പറമ്പിലും എന്നു വേണ്ട പെട്രോൾ പമ്പില്‍ വരെ കരടികളാണ്.. കാണാം ദൃശ്യം Bear being chased away by villagers and stray dogs in Karnataka](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15200349-thumbnail-3x2-bear.jpg)
പകലും രാത്രിയും കൃഷി സ്ഥലത്തും വീടുകളോട് ചേർന്നും എന്നു വേണ്ട റോഡിലും പെട്രോൾ പമ്പിലും വരെ കരടിശല്യം സഹിക്കവയ്യാതായതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. കല്ലെറിഞ്ഞും ബഹളമുണ്ടാക്കിയും നാട്ടുകാർ കരടികളെ ഓടിക്കുമ്പോൾ വളർത്തു നായ്ക്കളും അതിനൊപ്പം ചേരും. നാട്ടുകാരും വളർത്തുനായ്‌ക്കളും ചേർന്ന് കൃഷി സ്ഥലങ്ങളില്‍ നിന്ന് കരടികളെ ഓടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൂഡ്‌ലിഗി താലൂക്കിലെ കരടിഹള്ളിയില്‍ മാത്രമല്ല ഇപ്പോൾ കരടി ശല്യമുള്ളത് ഭിമസമുദ്ര, കടെകോല, മക്കനഡക, ഗുണ്ടുമുനുഗു, കുറിഹട്ടി വില്ലേജുകളിലും ഇത് തന്നെയാണ് അവസ്ഥ. കരടി ശല്യത്തിന് കാരണമന്വേഷിച്ച് പോയാല്‍ ഈ ഗ്രാമങ്ങളോട് ചേർന്നാണ് കർണാടകയിലെ പ്രശസ്‌തമായ ഗുഡെകോട്ടെ കരടി സങ്കേതമുള്ളത്. എന്തായാലും വേനല്‍ക്കാലത്ത് വെള്ളവും ഭക്ഷണവും കിട്ടാതെ വരുമ്പോൾ കരടികൾ ഗുഡെകോട്ടെ കരടി സങ്കേതത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് വർധിക്കുകയാണ്. ഇതിനൊരു പരിഹാരം തേടുകയാണ് കൂഡ്‌ലിഗി താലൂക്കിലെ പ്രദേശവാസികൾ.