കേരളം

kerala

ETV Bharat / bharat

ഉപേക്ഷിച്ച അഞ്ചാം ടെസ്റ്റ് പുനക്രമീകരിക്കണം ; ആവശ്യവുമായി ബിസിസിഐ - ഇന്ത്യ ടെസ്റ്റ്

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചതിനെത്തുടർന്നാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചത്.

BCCI  England vs India  5th Test  Manchester  Old Trafford  COVID scare  ECB  Ravi Shastri  Yogesh Parmar  ബിസിസിഐ  അഞ്ചാം ടെസ്റ്റ്  കൊവിഡ്  ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്  ഉപേക്ഷിച്ച അഞ്ചാം ടെസ്റ്റ് പുനക്രമീകരിക്കണം  ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്  ഇന്ത്യ ടെസ്റ്റ്  ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ്
ഉപേക്ഷിച്ച അഞ്ചാം ടെസ്റ്റ് പുനക്രമീകരിക്കണം ; ആവശ്യവുമായി ബിസിസിഐ

By

Published : Sep 10, 2021, 4:52 PM IST

ന്യൂഡൽഹി : ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഉപേക്ഷിച്ച ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും നടത്തിയ ചര്‍ച്ചയിലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് മുന്നിലാണ് ഇന്ത്യ.

റദ്ദാക്കിയ മത്സരം പുനക്രമീകരിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മത്സരം പുനക്രമീകരിക്കുന്നതിനായി രണ്ട് ബോർഡുകളും പരിശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐ എപ്പോഴും കളിക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ഈ പ്രയാസകരമായ സമയങ്ങളിൽ ഇസിബിയുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നു. കൂടാതെ ആവേശകരമായ ഒരു പരമ്പര പൂർത്തിയാക്കാൻ കഴിയാത്തതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നു, ബിസിസിഐ കൂട്ടിച്ചേർത്തു.

ALSO READ:കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ താരങ്ങൾ, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു

മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ ഇന്ത്യൻ ടീമിലെ ജൂനിയർ ഫിസിയോ യോഗേഷ് പർമാർക്കും കൊവിഡ് ബാധിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ബാധിതരുടെ എണ്ണം നാലായി. ഇന്നലെ ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ താരങ്ങളെല്ലാം നെഗറ്റീവായിരുന്നു.

ABOUT THE AUTHOR

...view details