ന്യൂഡല്‍ഹി:നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ 24 വിദ്യാര്‍ഥികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് അറസ്‌റ്റിലായത്. ജെഎന്‍യുവിലും ജാമിയ മില്ലിയ സര്‍വകലാശാലയിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും വിദ്യാര്‍ഥികളും സംഘര്‍ഷം നടന്നിരുന്നു.
വിവാദ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിന് ഡല്‍ഹി സര്‍വകലാശാലയിലെ 24 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ - മോദി
മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല എന്ന് ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി
ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് വിദ്യാര്‍ഥികള്‍ അനുമതി ചോദിച്ചിട്ടുണ്ടായിരുന്നില്ല എന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഡോക്യുമെന്‍ററി പ്രദര്‍ശനം സമാധാന അന്തരീക്ഷം തകര്‍ക്കും എന്നുള്ളത് കൊണ്ട് വിദ്യാര്‍ഥികളോട് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാതെ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെന്നും പിരിഞ്ഞ് പോകാത്തവരെയാണ് അറസ്‌റ്റ് ചെയ്‌തതെന്നും ഡല്‍ഹി പൊലീസ് പ്രതികരിച്ചു.
കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യു, ഭീം ആര്‍മി സ്‌റ്റുഡന്‍സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാമ്പസില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 28വരെ നോര്‍ത്ത് കാമ്പസില്‍ ഡല്‍ഹി പൊലീസ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.