ന്യൂഡൽഹി:ഇലക്ട്രിക് വാഹന മേഖലയെ ഉത്തേജിപ്പിക്കുന്നതിന് രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ മലിനീകരണപ്രശ്‌നങ്ങൾ തടയുന്നതിനുമായി ബാറ്ററി സ്വാപ്പിങ് നയം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ബാറ്ററികൾ ചാർജ് ചെയ്യാതെ മാറ്റിവച്ച് യാത്ര തുടരാവുന്ന പദ്ധതിയാണിത്. നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്താണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.