ന്യൂഡൽഹി:2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ട കേസിൽ ആരിസ് ഖാന് വധശിക്ഷ. ആരിസ് ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്നും ജഡ്ജി നേരത്തെ വിധിച്ചിരുന്നു. ആതിഫ് അമീൻ, സാജിദ്, ഷഹ്സാദ് എന്നിവരോടൊപ്പം ചേർന്ന് ആസൂത്രണം ചെയ്താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തിൽ പറയുന്നു. ഇതിൽ ആതിഫ് അമീനും സാജിദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഷഹ്സാദ് എന്ന പപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബട്ല ഹൗസ് ഏറ്റുമുട്ടൽ; ആരിസ് ഖാന് വധശിക്ഷ - capital punishment
ആരിസ് ഖാൻ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്നും ജഡ്ജി വിധിച്ചിരുന്നു

ബട്ല ഹൗസ് ഏറ്റുമുട്ടൽ: ആരിസ് ഖാന് വധശിക്ഷ
സംഭവം നടന്ന് 10 വർഷത്തിന് ശേഷമാണ് ആരിസ് ഖാൻ പിടിയിലാകുന്നത്. ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം ഇൻസ്പെക്ടറായിരുന്നു കൊല്ലപ്പെട്ട മോഹൻ ചന്ദ് ശർമ. 2008 സെപ്റ്റംബർ 13ന് രാജ്യ തലസ്ഥാനത്തെ സ്ഫോടന പരമ്പരക്ക് പിന്നാലെ ഒരാഴ്ചക്ക് ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ശർമ കൊല്ലപ്പെട്ടത്.