ബെഗളൂരു: കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് ( 28/07/2021 ) സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാജ് ഭവനിലെ ഗ്ലാസ് ഹൗസിലാണ് ചടങ്ങ്. ചൊവ്വാഴ്‌ച നടന്ന നിയമസഭ പാര്‍ട്ടി യോഗത്തില്‍ ഏകകണ്ഠമായാണ് ബസവരാജ ബൊമ്മയെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
പേര് നിര്‍ദേശിച്ച് യെദ്യൂരപ്പ
ചൊവ്വാഴ്‌ച രാത്രി ഗവര്‍ണര്‍ തവർ ചന്ദ് ഗെലോട്ടിനെ കണ്ട ബൊമ്മയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബി.എസ് യെദ്യൂരപ്പയും ബൊമ്മയ്ക്കൊപ്പമുണ്ടായിരുന്നു. നിയമസഭ കക്ഷി യോഗത്തില്‍ ബി.എസ് യെദ്യൂരപ്പയാണ് ബൊമ്മയുടെ പേര് നിര്‍ദേശിച്ചത്.
കൊവിഡ്, പ്രളയ ബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്ന് ബൊമ്മയ് പറഞ്ഞു. സംസ്ഥനത്തെ സാമ്പത്തിക മേഖലയെ ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും യെദ്യൂരപ്പ തുടങ്ങി വച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.