ബെംഗളൂരു:കര്‍ണാടകത്തിലെ 23-മത് മുഖ്യമന്ത്രിയായി ബസ്‌വരാജ് സോമപ്പ ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗഹലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
നാളുകള്‍ക്ക് നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഒടുവിലാണ് മുന്‍ മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകന്‍കൂടിയായ സോമപ്പ ബൊമ്മൈ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. മുന്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവും മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദാധാരിയുമാണ് അദ്ദേഹം.
കൂടുതല്‍ വായനക്ക്: കർണാടകയിലെ നേതൃമാറ്റം; അഭ്യൂഹങ്ങൾക്കിടെ ബസവരാജ ബൊമ്മെ പ്രൾഹാദ് ജോഷിയെ കണ്ടു
മുന്‍മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ രാജിവച്ചതോടെയാണ് ബൊമ്മയ് സ്ഥാനമേറ്റെടുത്തത്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് അദ്ദേഹത്തിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ താൻ ശ്രമിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.
ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും
വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും സംസ്ഥാനത്ത് നടക്കുക. ദരിദ്രരുടെ കണ്ണീരൊപ്പും. കൊവിഡ്, വെള്ളപ്പൊക്കം തുടങ്ങി വിവിധ വിഷയങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് സോമപ്പ ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു ജാതി സമവാക്യം പര്യമായ രഹസ്യം
ജാതി സമവാക്യങ്ങള്‍ ചര്‍ച്ചയാകുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ഇത്തവണയും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവിനെ തന്നെയാണ് ബി.ജെ.പി പരിഗണിച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയും സമാന സമുദായത്തില്‍പെട്ട നേതാവായിരുന്നു.
കൂടുതല്‍ വായനക്ക്: 'അതിനുമാത്രം വലിയ ആളല്ല' ; മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം തള്ളി ബി.സി പാട്ടീല്‍
നാലാം യംദ്യൂരപ്പ മന്ത്രിസഭയിൽ ജലസേചനം, നിയമം, പാർലമെന്‍ററി കാര്യങ്ങൾ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ബസവരാജ് സോമപ്പ ബൊമ്മെ ചെയ്തിരുന്നു. യദ്യൂരപ്പയുടെ അടുത്ത അനുയായാണ് ബൊമ്മൈ അറിയിപ്പെടുന്നത്. ബെമ്മൈയെ മുഖ്യമന്ത്രിയാക്കിയത് യദ്യൂരപ്പയുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഡല്‍ഹിയില്‍ പാർട്ടി ഹൈക്കമാൻഡുമായും പാർട്ടിയിലെ വിവിധ സമുദായ നേതാക്കളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്.