കര്‍ണാടക തെരഞ്ഞെടുപ്പ് പരാജയം: ബസവരാജ് ബൊമ്മൈ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു - ബസവരാജ് ബൊമ്മൈ
പുതിയ മുഖ്യമന്ത്രിയെത്തുന്നത് വരെ ബൊമ്മൈ കാവല്‍ മുഖ്യമന്ത്രിയായി തുടരും
ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി സമര്‍പ്പിച്ചു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെയാണ് ബസവരാജ് ബൊമ്മൈ രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് രാജി സമര്‍പ്പിച്ചത്. ബൊമ്മൈയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചുവെങ്കിലും, പുതിയ മുഖ്യമന്ത്രിയെത്തുന്നത് വരെ ബൊമ്മൈ കാവല്‍ മുഖ്യമന്ത്രിയായി തുടരും. അതേസമയം യെദ്യൂരപ്പയുടെ രാജിയെ തുടര്‍ന്ന് 2021 ജൂലൈ 26 ന് കര്‍ണാടകയുടെ മുഖ്യമന്ത്രി കസേരയിലേറിയ ബൊമ്മൈ 19 മാസവും 17 ദിവസവുമാണ് അധികാരത്തിലുണ്ടായിരുന്നത്.