കേരളം

kerala

ETV Bharat / bharat

ബാർജ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 35-75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി

തക്തേ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് മുങ്ങിയ ബാർജിൽ നിന്ന് 60 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.

Barge accident: Afcons to pay Rs 35-75 lakh to kin of deceased personnel  ബാർജ് അപകടംട  Barge accident  Afcons  അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ  ഇൻഷുറൻസ്  തക്തേ ചുഴലിക്കാറ്റ്  ബാർജ് പി 305  മൃതദേഹx  Cyclone Tauktae  barge P305  Afcons Infrastructure  Barge accident: Afcons to pay Rs 35-75 lakh to kin of deceased personnel  ബാർജ് അപകടംട  Barge accident  Afcons  അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ  ഇൻഷുറൻസ്  തക്തേ ചുഴലിക്കാറ്റ്  ബാർജ് പി 305  മൃതദേഹx  Cyclone Tauktae  barge P305  Afcons Infrastructure
ബാർജ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 35-75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി

By

Published : May 22, 2021, 3:33 AM IST

ന്യൂഡൽഹി: തക്തേ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ അറേബ്യൻ കടലിൽ മുങ്ങിയ ബാർജ് പി 305 നിർമ്മിച്ച അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 35-75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗ്രേറ്റിയ പേ- ഔട്ടുകളും ഇൻഷുറൻസ് നഷ്ടപരിഹാരവും സംയോജിപ്പിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 വർഷത്തെ ശമ്പള കാലയളവിനു തുല്യമായ മൊത്തം നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

READ MORE:ബാർജ് അപകടം; കൊല്ലം സ്വദേശിയായ യുവാവും മരിച്ചു

പണമിടപാടിന്‍റെ രീതികൾ നടപ്പാക്കുമ്പോൾ, ഒരു കുടുംബത്തിന് മൊത്തം നഷ്ടപരിഹാരം 35 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ കിട്ടുമെന്ന് കണക്കാക്കപ്പെടുന്നു. സ്കോളർഷിപ്പിലൂടെ മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുമെന്നും അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ അറിയിച്ചു. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കൗൺസിലിങ്ങുകൾ സംഘടിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

READ MORE:ബാർജ് അപകടം : 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 49 പേര്‍ക്കായി തിരച്ചില്‍

മെയ് 17 ന് മുംബൈ തീരത്ത് അറേബ്യൻ കടലിൽ തക്തേ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് മുങ്ങിയ ബാർജിൽ നിന്ന് 60 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. 188 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ബാക്കിയുള്ള ജീവനക്കാർക്കായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details