കേരളം

kerala

ETV Bharat / bharat

ഡിപ്പോയിൽ നിന്ന് റോഡ്‌വേസ് ബസ് മോഷണം പോയി: ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പൊലീസ്

ബറേലിയിലെ രോഹിൽഖണ്ഡ് ബസ് ഡിപ്പോയിൽ നിന്ന് ബുധനാഴ്‌ച (31.08.2022) മോഷണം പോയ റോഡ്‌വേസ് ബസ് ബുദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.

By

Published : Sep 2, 2022, 7:52 PM IST

bareilly roadways bus stolen  roadways bus stand  രോഹിൽഖണ്ഡ് ഡിപ്പോ  റോഡ്‌വേസ് ബസ് മോഷണം പോയി  ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പൊലീസ്  റോഡ്‌വേസ് ബസ് മോഷണം  ബറേലിയിലെ രോഹിൽഖണ്ഡ് ബസ് ഡിപ്പോ
രോഹിൽഖണ്ഡ് ഡിപ്പോയിൽ നിന്ന് റോഡ്‌വേസ് ബസ് മോഷണം പോയി: ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പൊലീസ്

ബറേലി(ഡൽഹി):രോഹിൽഖണ്ഡ് ഡിപ്പോയിൽ നിന്ന് മോഷണം പോയ റോഡ്‌വേസ് ബസ് കണ്ടെത്തി. വ്യാഴാഴ്‌ച (01.09.2022) ബസ് ബുദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബറേലിയിലെ രോഹിൽഖണ്ഡ് ബസ് ഡിപ്പോയിൽ നിന്ന് ബുധനാഴ്‌ചയാണ് (31.08.2022) റോഡ്‌വേസ് ബസ് മോഷണം പോയത്.

ബുധനാഴ്‌ച രാത്രി സ്റ്റാൻഡിൽ പാർക്ക് ചെയ്‌ത് ഡ്രൈവർ മടങ്ങിയ ശേഷമാണ് ബസ് മോഷണം പോയതെന്ന് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അസിസ്റ്റന്‍റ് റീജണൽ മനേജർ സഞ്‌ജീവ് കുമാർ ശ്രീവാസ്‌തവ പറഞ്ഞു. ഉടൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഏരിയ പൊലീസിൽ പരാതി നൽകുകയും വ്യാഴാഴ്‌ച (01.09.2022) വൈകുന്നേരത്തോടെ ബസ് പൊലീസ് കണ്ടെത്തുകയുമായിരുന്നു. മോഷ്‌ടാക്കളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇനി മുതൽ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഷ്‌ടിച്ചത് ആരെന്ന് കണ്ടെത്താൻ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. അനാസ്ഥ ചൂണ്ടിക്കാട്ടി ബസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Also read: ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചയാള്‍ പിടിയില്‍

ABOUT THE AUTHOR

...view details