കേരളം

kerala

ETV Bharat / bharat

ബറാബങ്കി മസ്‌ജിദ് കേസ്: പ്രതികൾക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി - ബറാബങ്കി പൊലീസ്

അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചാണ് പ്രതികൾക്കെതിരെ നടപടിയും സ്വീകരിക്കരുതെന്ന് പൊലീസിന് നിർദേശം നൽകിയത്.

Barabanki mosque case  Allahabad HC on Barabanki mosque case  Allahabad HC judgement on Barabanki mosque case  Court on Barabanki mosque case  Barabanki mosque demolished  Barabanki news  mosque demolished case  ബറാബങ്കി മസ്‌ജിദ് കേസ്  പ്രതികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി  ബറാബങ്കി പൊലീസ്  ലഖ്‌നൗ ബെഞ്ച്
ബറാബങ്കി മസ്‌ജിദ് കേസ്: പ്രതികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി

By

Published : Jun 1, 2021, 9:14 AM IST

ലഖ്‌നൗ:മസ്‌ജിദ് പണിയുവാനായി റവന്യൂ രേഖകൾ കൈകാര്യം ചെയ്തുവെന്നാരോപിച്ച് കേസെടുത്ത പ്രതികൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി ബറാബങ്കി പൊലീസിന് നിർദേശം നൽകി. റാംസനേഹി ഘട്ടിലെ തഹസിൽ കോമ്പൗണ്ടിൽ പള്ളി പണിയാനായി റവന്യൂ രേഖകൾ കൈകാര്യം ചെയ്തുവെന്നാരോപിച്ച് കേസെടുക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിന് നിർദേശം നൽകിയത്. അതേസമയം, അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം പൊലീസിന് മുമ്പിൽ ഹാജരാകാനും കോടതി പ്രതികളോട് ആവശ്യപ്പെട്ടു. മുഷ്‌താഖ് അലി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് എ ആർ മസൂദി, ജസ്റ്റിസ് എ കെ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പള്ളി വഖഫ് ബോർഡ് സ്വത്താണെന്ന് കാണിക്കാൻ പ്രതികൾ കൃത്രിമം നടത്തിയെന്നാരോപിച്ചുള്ള രേഖകൾ കാണിക്കാൻ കോടതി അഭിഭാഷകന് മൂന്നാഴ്ച സമയം നൽകി. വിഷയത്തിൽ ഭരണകൂടം സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമാണെന്ന് കാണിച്ച് ബറാബങ്കി ഭരണകൂടം മെയ് 17ന് പള്ളി പൊളിച്ചുമാറ്റിയിരുന്നു.

Also Read:സ്ലീസ് സിഡി കേസ്: എസ്‌ഐടിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി

യുപിയിലെ സുന്നി സെൻട്രൽ വഖഫ് ബോർഡിന്‍റെ മുൻ ഇൻസ്പെക്ടർക്കും പള്ളിയിലെ മാനേജ്‌മെന്‍റ് കമ്മിറ്റിയിലെ ഏഴ് അംഗങ്ങൾക്കുമെതിരെയാണ് കേസെടുത്തത്. ബറാബങ്കി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ സോൺ കുമാർ നൽകിയ പരാതിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പള്ളി കമ്മിറ്റി ചെയർമാൻ മുഷ്‌താഖ് അലി, വൈസ് പ്രസിഡന്‍റ് വകിൽ അഹമ്മദ്, സെക്രട്ടറി മുഹമ്മദ് അനീസ്, അംഗങ്ങളായ മുഹമ്മദ് മുസ്‌തഖിം, ദാസ്‌തഗിർ, അഫ്‌സൽ, മുൻ വഖഫ് ബോർഡ് ഇൻസ്പെക്ടർ മുഹമ്മദ് തഹായ് എന്നിവരാണ് കേസിലെ പ്രതികൾ.

ABOUT THE AUTHOR

...view details