കേരളം

kerala

ETV Bharat / bharat

ദേശീയ പണിമുടക്ക്: ബാങ്കിങ് സേവനങ്ങളെ ബാധിക്കും - ട്രേഡ് യൂണിയനുകൾ ദേശീയ പണിമുടക്ക്

പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയിലെ എഐബിഇഎ പ്രവർത്തകർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു.

Banking services may be impacted partially due to nationwide strike on Mar 28-29  nationwide strike Banking services affect  ട്രേഡ് യൂണിയനുകൾ ദേശീയ പണിമുടക്ക്  ബാങ്കിങ് സേവനങ്ങൾ പണിമുടക്ക്
ദേശീയ പണിമുടക്ക്: ബാങ്കിങ് സേവനങ്ങളെ ബാധിക്കും

By

Published : Mar 27, 2022, 7:02 PM IST

ന്യൂഡൽഹി: ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത ദ്വിദിന പണിമുടക്ക് തിങ്കൾ, ചൊവ്വ (28,29 തീയതികളില്‍) ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങളെ ഭാഗികമായി ബാധിച്ചേക്കും. ഒരു വിഭാഗം ബാങ്ക് ജീവനക്കാർ പണിമുടക്കിനെ പിന്തുണച്ച പശ്ചാത്തലത്തിലാണ് ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിക്കുക. കേന്ദ്ര സർക്കാരിന്‍റെന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളിലും തൊഴിലാളി തൊഴിലാളി വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ മേഖല സ്വതന്ത്ര തൊഴിലാളി യൂണിയനുകളുടെയും സംയുക്ത ഫോറം തിങ്കളും ചൊവ്വയും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകസംഘടനകളുടെ അവകാശപത്രിക അംഗീകരിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ കേന്ദ്ര നികുതി കുറയ്ക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം നിർത്തി അവയെ ശക്തിപ്പെടുത്തുക, കിട്ടാക്കടങ്ങൾ വേഗത്തിൽ വീണ്ടെടുക്കുക, ബാങ്കുകളുടെ നിക്ഷേപ നിരക്കുകൾ ഉയർത്തുക, ഉപഭോക്താക്കളുടെ സേവന നിരക്കുകൾ കുറയ്ക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ബാങ്ക് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നതായി എഐബിഇഎ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പറഞ്ഞു.

പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയിലെ എഐബിഇഎ പ്രവർത്തകർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. എസ്‌ബിഐയുടെ സേവനങ്ങളെ ഉൾപ്പെടെ പണിമുടക്ക് ബാധിച്ചേക്കാം. പണിമുടക്ക് ദിവസങ്ങളിൽ ശാഖകളിലും ഓഫിസുകളിലും പ്രവർത്തനം സാധാരണ നിലയിൽ നടക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എസ്ബിഐ അറിയിച്ചു.

ബാങ്ക് ശാഖകളുടെയും ഓഫിസുകളുടെയും സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള കാനറ ബാങ്ക് അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിലേക്കുള്ള സർക്കാർ അക്കൗണ്ടുകളുടെ ക്ലോഷർ നടപടികളിലേക്ക് കടക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുള്ളതിനാൽ രണ്ട് ദിവസത്തെ പണിമുടക്കിന് പുറമെ മാർച്ച് 31നും ഉപഭോക്തൃ ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടേക്കാം.

Also Read: കെ റെയില്‍: മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ABOUT THE AUTHOR

...view details