മോഗ: മൂന്നംഗ അക്രമി സംഘം മാരകായുധങ്ങളുമായി പകല്‍ സമയത്ത് ബാങ്ക് കവർച്ചയ്ക്ക് എത്തുമ്പോൾ അയാൾ ഓടിമാറിയില്ല. ധൈര്യപൂർവം അക്രമികളെ നേരിട്ടു. സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ആ സുരക്ഷ ജീവനക്കാരൻ അക്രമികളെ നേരിട്ടതോടെ അവർക്ക് പിൻവാങ്ങാതെ നിവൃത്തിയില്ലാതെയായി. പഞ്ചാബിലെ മോഗ- ഫിറോസ്‌പൂര്‍ റോഡിലെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലാണ് സംഭവം.
മൂന്നംഗ അക്രമി സംഘത്തെ ഒറ്റയ്ക്ക് നേരിട്ട് സുരക്ഷ ജീവനക്കാരൻ, ബാങ്ക് കവർച്ചയ്ക്ക് എത്തിയവരെ ഓടിക്കുന്ന ദൃശ്യങ്ങൾ - പഞ്ചാബിലെ മോഗ ഫിറോസ്‌പൂര്‍ റോഡിലെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കി
പഞ്ചാബിലെ മോഗ- ഫിറോസ്‌പൂര്‍ റോഡിലെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലാണ് സംഭവം. സുരക്ഷ ജീവനക്കാരനെ അക്രമികള്‍ വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ബാങ്കില്‍ പട്ടാപകല്‍ മോഷണ ശ്രമം, ജീവന്‍ പണയം വച്ച് സുരക്ഷാ ജീവനക്കാന്‍റെ പോരാട്ടം
അതിനിടെ, സുരക്ഷ ജീവനക്കാരനെ അക്രമികള്‍ വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പൊലീസ് അന്വേഷണം എങ്ങും എത്തിയിട്ടില്ല. പഞ്ചാബില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍കഥയായിട്ടുണ്ടെന്നാണ് വിമര്‍ശനം.
Also Read: മധ്യപ്രദേശിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് പത്ത് ലക്ഷം മോഷ്‌ടിച്ചു