ബെംഗളുരു: 16കാരനോട് 12 ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ബറോഡ. കൊവിഡിനെ തുടർന്ന് മരിച്ച മാതാപിതാക്കൾ എടുത്തിരുന്ന ലോൺ അടക്കാനാണ് ബാങ്ക് 16കാരനോട് ആവശ്യപ്പെട്ടത്. കൊടക് ജില്ലയിലാണ് സംഭവം.
വിവിധ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് 16കാരൻ ഇക്കാര്യം പുറത്തു പറയുന്നത്. 2020ൽ കൊവിഡ് ബാധിച്ച് തനിക്ക് മാതാപിതാക്കളെ നഷ്‌ടപ്പെട്ടെന്നും ബാങ്കിൽ നിന്നും എടുത്ത പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് തന്‍റെ പേരിലാണ് നോട്ടീസ് വന്നതെന്നും 16കാരൻ മാധ്യമങ്ങളോട് പറഞ്ഞു.