കേരളം

kerala

ETV Bharat / bharat

ഇന്ത്യയിലേക്ക് രണ്ടാം ഘട്ട മെഡിക്കൽ സഹായങ്ങൾ അയച്ച് ബംഗ്ലാദേശ് - Bangladesh sent consignment of medical supplies news

ആന്‍റിബയോട്ടിക്‌സ്, പാരാസെറ്റമോൾ, വിവിധങ്ങളായ ഇൻജെക്ഷനുകൾ, സാനിറ്റൈസറുകൾ, വ്യത്യസ്‌തമായ 18 കൊവിഡ് മരുന്നുകളുമാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് അയച്ചത്.

second wave of covid in India  Bangladesh medical aid for India  India Bangladesh  covid cases in India  Bangladesh aid  Bangladesh helps India fight covid  ഇന്ത്യയിലേക്ക് മെഡിക്കൽ സഹായങ്ങൾ അയച്ച് ബംഗ്ലാദേശ് വാർത്ത  മെഡിക്കൽ സഹായങ്ങൾ അയച്ച് ബംഗ്ലാദേശ് വാർത്ത  മെഡിക്കൽ സഹായങ്ങൾ എത്തിച്ച് ബംഗ്ലാദേശ് വാർത്ത  കൊവിഡ് മെഡിക്കൽ കിറ്റ് വാർത്ത  10,000ത്തോളം ആന്‍റിവൈറൽ റെംഡെസിവിർ  റെംഡെസിവിർ ഇൻജെക്‌ഷനുകൾ  ആന്‍റിവൈറൽ റെംഡെസിവിർ വാർത്ത  ബംഗ്ലാദേശ് സഹായവുമായെത്തി വാർത്ത  ഇന്ത്യൻ കൊവിഡ് രണ്ടാം തരംഗം വാർത്ത  second consignment of medical supplies news  COVID affected people of India news  Bangladesh has sent consignment of medical supplies news  india covid second wave  Bangladesh sent consignment of medical supplies news  india covid second wave news
ഇന്ത്യയിലേക്ക് രണ്ടാം ഘട്ട മെഡിക്കൽ സഹായങ്ങൾ അയച്ച് ബംഗ്ലാദേശ്

By

Published : May 19, 2021, 11:46 AM IST

ന്യൂഡൽഹി:ഇന്ത്യയിലേക്ക് രണ്ടാം ഘട്ട മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്‌ത് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. 2672 ബോക്‌സുകളിലായി എത്തിയ മരുന്നുകളും സംരക്ഷണ വസ്‌തുക്കളും കൊൽക്കത്തയിൽ വച്ച് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പെട്രപോളിലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രതിനിധിക്ക് കൈമാറി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയം ഏകോപിപ്പിച്ചാണ് മരുന്നുകൾ വിതരണം നടത്തിയത്.

ആന്‍റിബയോട്ടിക്‌സ്, പാരാസെറ്റമോൾ, വിവിധങ്ങളായ ഇൻജെക്ഷനുകൾ, സാനിറ്റൈസറുകൾ, വ്യത്യസ്‌തമായ 18 കൊവിഡ് മരുന്നുകളുമാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് അയച്ചത്. 10,000ത്തോളം ആന്‍റിവൈറൽ റെംഡെസിവിർ ഇൻജെക്‌ഷനുകൾ മെയ്‌ ആറിന് ഇന്ത്യയിലേക്ക് അയച്ചുവെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യക്കാരോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് സഹായവുമായി 40ൽ അധികം രാജ്യങ്ങളാണ് മുന്നോട്ട് വന്നത്.

ALSO READ: കൊവിഡ് : ഇന്ത്യയ്ക്ക് സഹായ വാഗ്‌ദാനവുമായി ന്യൂയോർക്ക് മേയർ

ABOUT THE AUTHOR

...view details