കേരളം

kerala

ETV Bharat / bharat

ഇന്ത്യ - ബംഗ്ലാദേശ് ബന്ധം നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ: പ്രധാനമന്ത്രി - ബംഗ്ലാദേശുമായുള്ള ബന്ധം

ബംഗ്ലാദേശുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അധികാരമേറ്റ ദിവസം മുതൽ തന്നെ താൻ പരിശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി.

'Neighbourhood First' policy  IndoBangla bilateral ties  relations between India Bangladesh  IndoBangla bilateral talks  ബംഗ്ലാദേശുമായുള്ള ബന്ധം  ബംഗ്ലാദേശുമായുള്ള ബന്ധം നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ നൽകിയതായി പ്രധാനമന്ത്രി
പ്രധാനമന്ത്രി

By

Published : Dec 17, 2020, 1:52 PM IST

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് താൻ മുൻഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീനയുമായി നടത്തിയ വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അധികാരമേറ്റ ദിവസം മുതൽ തന്നെ താൻ പരിശ്രമിച്ചിട്ടുണ്ട്. കൊവിഡ് വെല്ലുവിളിക്കിടയിലും ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ബംഗ്ലാദേശിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. ഷെയിഖ് ഹസീന 2019 ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

ABOUT THE AUTHOR

...view details