കേരളം

kerala

ETV Bharat / bharat

5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്‌; പദ്ധതി ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി

5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്‌. അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി മത്സ്യങ്ങള്‍ കയറ്റി അയക്കാനാണ് ബംഗ്ലാദേശ്‌ സര്‍ക്കാരിന്‍റെ തീരുമാനം.

bangladesh is planning to export  five thousand tons of hilsa fish  before durga puja  durga puja  hilsa fish  dakka latest news  latest news in bangladesh  fish exporting  latest international news  ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി  മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി  തപാന്‍ താന്തി ഗോഷ്‌  ബംഗ്ലാദേശ്‌ വാണിജ്യ വിഭാഗ സെക്രട്ടറി  മത്സ്യനിരോധനം പ്രധാന വെല്ലുവിളി  ഹിൽസ  ഹിൽസ മത്സ്യം  മത്സ്യ കയറ്റുമതി  ധാക്ക ഏറ്റവും പുതിയ വാര്‍ത്ത  ബംഗ്ലാദേശ്‌ ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ അന്തര്‍ദേശീയ വാര്‍ത്ത
5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്‌; പദ്ധതി ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി

By

Published : Sep 8, 2022, 5:51 PM IST

ധാക്ക: 5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്‌. അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി മത്സ്യങ്ങള്‍ കയറ്റി അയക്കാനാണ് ബംഗ്ലാദേശ്‌ സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ കയറ്റുമതി ചെയ്യുന്ന അളവോ കയറ്റുമതി ചെയ്യുന്നവരെ കുറിച്ചോ ഇതുവരെ തീരുമാനമായിട്ടില്ല എന്ന് ബംഗ്ലാദേശ്‌ വാണിജ്യ വിഭാഗ സെക്രട്ടറി തപാന്‍ താന്തി ഗോഷ്‌ പറഞ്ഞു.

'എല്ലാ വര്‍ഷവും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരം ദുര്‍ഗ പൂജയോടനുബന്ധിച്ച് ഞങ്ങള്‍ ഇന്ത്യയിലേയ്‌ക്ക് മത്സ്യം കയറ്റുമതി ചെയ്യാറുണ്ട്. ദുര്‍ഗ പൂജയുടെ സമയത്താണ് ഇന്ത്യയില്‍, പ്രത്യേകിച്ച് കൊല്‍ക്കത്തയില്‍ മത്സ്യത്തിന് ഏറ്റവുമധികം ആവശ്യം'.

മത്സ്യനിരോധനം പ്രധാന വെല്ലുവിളി:'കഴിഞ്ഞ തവണ 1400 ടണ്‍ ഹില്‍സ മത്സ്യം മാത്രമാണ് കയറ്റുമതി ചെയ്യാന്‍ സാധിച്ചത്. ആ സമയത്ത് ഹില്‍സയുടെ നിരോധനം പ്രധാന വെല്ലുവിളിയായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇരട്ടിയിലധികം മത്സ്യം കയറ്റുമതി ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന്' തപാന്‍ താന്തി ഗോഷ്‌ വ്യക്തമാക്കി.

കഴിഞ്ഞ തവണ ബംഗ്ലാദേശിൽ നിന്നുള്ള ഹിൽസയുടെ ആദ്യ ചരക്ക് കരമാർഗം ബെനാപോൾ-പെട്രാപോൾ അതിർത്തി വഴിയാണ് കൊൽക്കത്തയിലേക്ക് എത്തിയത്. ഇന്ത്യയിൽ സാധാരണയായി 700 ഗ്രാം മുതൽ 1,200 ഗ്രാം വരെയാണ് സാധാരണയായി ഹിൽസ കയറ്റുമതി ചെയ്യുന്നത്. ഒക്‌ടോബർ 1 മുതലാണ് ദുർഗ്ഗാപൂജ ആരംഭിക്കുന്നത്. 2012 മുതൽ 2018 വരെ കയറ്റുമതി നിർത്തിവെച്ചുങ്കിലും 2019 മുതൽ കയറ്റുമതി സാധാരണ നിലയിലായെന്ന് തപാന്‍ താന്തി ഗോഷ്‌ കൂട്ടിച്ചര്‍ത്തു.

ABOUT THE AUTHOR

...view details