കേരളം

kerala

ETV Bharat / bharat

മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച് സിക്കിം സര്‍ക്കാര്‍ - sikkim news

അടുത്ത വർഷം ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിലാവുക

മിനറൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം  സിക്കിമിൽ മിനറൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം  മിനറൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തി  സിക്കിം വാർത്ത  മിനറൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം  Ban on packaged mineral water news  Ban on packaged mineral water latest news  sikkim news  Ban on packaged mineral water sikkim news
സിക്കിമിൽ മിനറൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം

By

Published : Oct 2, 2021, 9:47 PM IST

ഗാംഗ്‌ടോക് :സിക്കിമിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച് സംസ്ഥാന സർക്കാർ. അടുത്ത വർഷം ജനുവരി ഒന്നുമുതലാണ് നിരോധനം പ്രാബല്യത്തിൽ വരികയെന്ന് മുഖ്യമന്ത്രി പി.എസ് തമാങ് പറഞ്ഞു.

പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധജലത്താല്‍ സംസ്ഥാനം അനുഗ്രഹീതമാണെന്നും പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളത്തേക്കാള്‍ എന്തുകൊണ്ടും അത് ആരോഗ്യത്തിന് മികച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷത്തിലായിരുന്നു പ്രഖ്യാപനം.

ALSO READ:നെല്ല് സംഭരണം : ഹരിയാനയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം

വാട്ടർ ബോട്ടിലുകളിലെ വെള്ളത്തിന് പകരം പ്രകൃതി സ്രോതസ്സുകളെ ആശ്രയിക്കണം. മാർക്കറ്റിൽ നിലവിലുള്ള വാട്ടർ ബോട്ടിലുകൾ മൂന്ന് മാസത്തിനുള്ളിൽ വിറ്റഴിക്കണം.

സംസ്ഥാനത്തിന് പുറത്തുനിന്നുവരുന്ന മിനറൽ വാട്ടർ വിതരണവും നിർത്തലാക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ലാച്ചെൻ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ ഇതിനകം നിരോധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details