കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ്‌ റാലികള്‍ക്കുള്ള വിലക്ക്‌ ഈ മാസം 22 വരെ നീട്ടി - ഇലക്ഷന്‍ റാലികള്‍ക്ക്‌ വിലക്ക്‌

കൊവിഡ്‌ സാഹചര്യം വിലയിരുത്തി ഈ മാസം 22 ന്‌ വിലക്ക്‌ തുടരണമോ എന്ന്‌ തീരുമാനിക്കുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.

ban on election rallies  assembly election in 5 states  covid prevention in india  ഇലക്ഷന്‍ റാലികള്‍ക്ക്‌ വിലക്ക്‌  അഞ്ച്‌ സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌
തെരഞ്ഞെടുപ്പ്‌ റാലികള്‍ക്കുള്ള വിലക്ക്‌ ഈ മാസം 22 വരെ നീട്ടി

By

Published : Jan 15, 2022, 6:18 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുന്ന അഞ്ച്‌ സംസ്‌ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ റാലികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ഈ മാസം 22 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ അടച്ചിട്ട ഹോളുകളില്‍ പരമാവധി 300 പേരെയോ അല്ലെങ്കില്‍ ഹാളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം ആളുകളെയോ അല്ലെങ്കില്‍ സംസ്‌ഥാന ദുരന്ത നിവാരണ അതോററ്റി നിഷ്‌കര്‍ക്കുന്നതിനനുസരിച്ചുള്ള ആളുകളേയോ വച്ച്‌ യോഗം ചേരാന്‍ അനുമതിയുണ്ട്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ ഈ നിര്‍ദേശങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പാലിക്കുന്നുണ്ടെന്ന്‌ ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തര്‍പ്രദേശ്‌,ഉത്തരാഖണ്ഡ്‌,പഞ്ചാബ്‌,മണിപ്പൂര്‍,ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ച ജനുവരി എട്ടിന്‌ തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ റാലികള്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ജനുവരി 15 വരെ വിലക്കേര്‍പ്പെടുത്തിയത്‌ .ആ വിലക്കാണ്‌ ഇപ്പോള്‍ ഈ മാസം 22 വരെ നീട്ടിയത്‌. 22ന്‌ വീണ്ടും കൊവിഡ്‌ സാഹചര്യം വിലയിരുത്തി വിലക്ക്‌ തുടരണമോ എന്ന്‌ തീരുമാനിക്കുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.

ALSO READ:സംസ്‌ഥാനത്ത്‌ 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതര്‍ 528

ABOUT THE AUTHOR

...view details