ശ്രീനഗര്‍:ജമ്മു കശ്‌മീരില്‍ പൊലീസ് സേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തി ഭീകരര്‍. ബജ്ഭാര അനന്ത്നാഗില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പദ്ഷാഹി ബാഗിന് സമീപം പൊലീസിന്‍റെ പതിവ് പട്രോളിങ്ങിനിടെയാണ് ആക്രമണം.
കശ്‌മീരില്‍ പട്രോളിങിനിടെ ഗ്രനേഡ് ആക്രമണം; പൊലീസുകാരന് പരിക്ക്, ഭീകരര്‍ക്കായി തെരച്ചില്‍ - കശ്‌മീരില്‍ പട്രോളിങിനിടെ ഗ്രനേഡ് ആക്രമണം
കശ്‌മീരിലെ പദ്ഷാഹി ബാഗിന് സമീപം ബുധനാഴ്‌ച വൈകിട്ടാണ് സംഭവം
കശ്‌മീരില്‍ പട്രോളിങിനിടെ ഗ്രനേഡ് ആക്രമണം; പൊലീസുകാരന് പരിക്ക്, ഭീകരര്‍ക്കായി തെരച്ചില്‍
പരിക്കേറ്റ പൊലീസുകാരന്‍റെ നില ഗുരുതരമല്ല. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞ് ഭീകരര്‍ക്കായി തെരച്ചിൽ ഊര്‍ജിതമാക്കി.