മുംബൈ: ഡ്യുവല്‍ ചാനല്‍ എബിഎസ് ബ്രേക്കിംഗ് (anti-lock braking system) സിസ്‌റ്റത്തോടെ അവതരിപ്പിക്കുന്ന ബജാജിന്‍റെ പള്‍സര്‍ 250യുടെ എല്ലാ മോഡലുകളും പുറത്തിറക്കി. പൾസർ എൻ 250 (നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ), പൾസർ എഫ് 250 (സെമി ഫെയർഡ് സ്ട്രീറ്റ് റേസർ) എന്നിവയാണ് പുറത്തിറക്കിയത്.
1.50 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം ഡൽഹി) വില. കറുപ്പ് നിറത്തിലാകും വാഹനം എത്തുക. എന്നാല്‍ മോഡലിന്‍റെ സിംഗിൾ-ചാനൽ എബിഎസ് വേരിയന്‍റ് നിലവിലുള്ള എല്ലാ നിറങ്ങളിലും വിൽപ്പന തുടരും. പള്‍സറിന്‍റെ എൻ സീരീസ് പുറത്തിറക്കി ആറ് മാസത്തിനുള്ളിൽ 10,000 യൂണിറ്റുകൾ വിറ്റതായും കമ്പനി അവകാശപ്പെട്ടു.