കേരളം

kerala

ETV Bharat / bharat

ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി - എന്‍ഡിപിഎസ് കോടതി

ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായ ഖാന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. എന്നാല്‍ മയക്കുമരുന്ന് സൂക്ഷിച്ചതിലും വിതരണം ചെയ്തതിലും ഖാന് പങ്കുണ്ടെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു.

NCB  ആര്യന്‍ ഖാന്‍  ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി  ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ  എന്‍ഡിപിഎസ് കോടതി  എന്‍സിബി
ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

By

Published : Oct 13, 2021, 10:40 PM IST

മുംബൈ: ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മയക്കുമരുന്ന് കേസ് പരിഗണിക്കുന്ന പ്രത്യേക എന്‍ഡിപിഎസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായ ഖാന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. എന്നാല്‍ മയക്കുമരുന്ന് സൂക്ഷിച്ചതിലും വിതരണം ചെയ്തതിലും ഖാന് പങ്കുണ്ടെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു.

അതിനാല്‍ ആര്യൻ ഖാന് ജാമ്യം അനുവദിക്കരുതെന്നാണ് വാദം. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായി കാണപ്പെടുന്ന വിദേശ പൗരന്മാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതിന്‍റെ തെളിവുകൾ കണ്ടെത്തിയതായും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അവകാശപ്പെട്ടു. ജാമ്യത്തിലിറങ്ങിയാൽ ഖാൻ തെളിവുകൾ നശിപ്പിക്കാന്‍ സാധ്യതയുള്ളതായും എൻസിബി കോടതിയില്‍ അറിയിച്ചു.

Also Read:'ആര്യന്‍ ഖാന് ലഹരിമരുന്ന് വാങ്ങിയതിലും വിറ്റതിലും പങ്കുണ്ട്'; ജാമ്യം നല്‍കരുതെന്ന് കോടതിയോട് എന്‍.സി.ബി

ആര്യൻ ഖാനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായി ഈ വാദങ്ങൾ നിഷേധിച്ചു. ഖാന്‍റെ കയ്യില്‍ നിന്നും റെയ്‌ഡ് നടന്ന സമയത്ത് ഒരു തരത്തിലുള്ള മയക്കുമരുന്നും പിടികൂടിയിട്ടില്ല. മാത്രമല്ല മയക്കുമരുന്ന് വങ്ങിയതായോ വിറ്റതായോ കഴിച്ചതായോ തെളിയിക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

നിലവിലെ കേസ് പ്രകാരം ഖാന് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചാര്‍ത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ആര്യന്‍ ഖാന്‍റെ പ്രായം പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍

എന്നാല്‍ കേസില്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഖാനെയും ചോദ്യം ചെയ്യണണെന്ന് എന്‍സിബി വാദിച്ചു. എന്നാല്‍ എല്ലാ പ്രതികളേയും ഖാനുമായി ബന്ധിപ്പിക്കാന്‍ എന്‍സിബി ശ്രമിച്ചു. എന്നാലിതിന് കഴിഞ്ഞില്ലെന്നും ഖാന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

ആര്യന്‍ ഖാന്‍റെ പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണം. ഇയാള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് കോടതി കേസ് വിണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details