'ലിയോ' പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍, തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ട്രെയിലർ റിലീസിനുള്ള പ്രത്യേക പരിപാടികൾ നിരോധിച്ചു. അടുത്തിടെ ചിലയിടങ്ങളില്‍ നടന്ന ട്രെയിലര്‍ റിലീസ് പരിപാടികള്‍ക്കിടെയുണ്ടായ അനിഷ്‌ട സംഭവങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. 'ലിയോ' ട്രെയിലർ പ്രദര്‍ശനത്തിനിടെ വിജയ് ആരാധകര്‍ ചെന്നൈയിലെ ഒരു തിയേറ്ററിലെ സീറ്റുകള്‍ നശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തിരുന്നു (Trailer release events banned in theaters).
'ലിയോ' ട്രെയിലർ ലോഞ്ച് ആഘോഷത്തിനിടെ, വിജയ് ആരാധകര്‍ രോഹിണി സിനിമാസില്‍ അടിച്ച് തകര്‍ത്ത സീറ്റുകളുടെ ചിത്രങ്ങൾ, ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇനി മുതല്‍ ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ നടത്തില്ലെന്ന് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചത്.
Also Read:Udhayanidhi Stalin About Leo : 'ദളപതി അണ്ണാ, അത്യുഗ്രന്‍ ഫിലിം മേക്കിംഗ്!' ; ലിയോയെ കുറിച്ചുള്ള സൂചനയുമായി ഉദയനിധി സ്‌റ്റാലിന്‍
ലിയോ'യ്‌ക്ക് അതിരാവിലെ ഷോകളില്ല :'ലിയോ'യുടെ അതിരാവിലെയുള്ള ഷോകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. നിലവില്‍ ഒക്‌ടോബര്‍ 19ന് രാവിലെ ഒന്‍പത് മണിക്ക് മാത്രമേ 'ലിയോ'യ്‌ക്ക് വേണ്ടി തിയേറ്ററുകള്‍ തുറക്കുകയുള്ളൂ. അതേസമയം റിലീസ് ദിവസം പുലർച്ചെ നാല് മണിക്ക് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ അനുമതി തേടി നിര്‍മാതാക്കളായ സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ നാല് മണി ഷോകളിൽ തീരുമാനമെടുക്കുന്നതിൽ നിന്നും ഹൈക്കോടതി വിട്ടുനിന്നു. കൂടാതെ ഏഴ് മണി ഷോകൾ സംബന്ധിച്ച തീരുമാനം പുനപ്പരിശോധിക്കാന്‍ തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്‌തു. ഒടുവില്‍ രാവിലെ ഏഴുമണി ഷോ പോലും പരിഗണിക്കാതെ പോയി.
അതേസമയം മോശം വാര്‍ത്തകള്‍ക്കിടയിലും ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക ഒരുക്കിയിരിക്കുകയാണ് 'ലിയോ'യുടെ അഡ്വാന്‍സ് ബുക്കിങ് കണക്കുകള്‍. തമിഴിന് പുറമെ തെലുഗു, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ 2D, ഐമാക്‌സ് ഫോര്‍മാറ്റുകളിലാണ് 'ലിയോ' പ്രദര്‍ശനത്തിനെത്തുന്നത്. റിലീസിന് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ, അഡ്വാന്‍സ് ബുക്കിങ്ങില്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ജവാനെ' മറികടന്നിരിക്കുകയാണ് 'ലിയോ'.
Also Read:Lokesh Kanagaraj About Leo 'ലിയോ ആദ്യ 10 മിനിറ്റ് ആരും മിസ്സാക്കരുത്, അതിന് പിന്നില്‍ 1000 പേരെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും': ലോകേഷ് കനകരാജ്
ഇതിനോടകം തന്നെ 'ലിയോ' 16 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആദ്യ ദിനം 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷ. 'ലിയോ'യുടെ തമിഴ് പതിപ്പിന് 13.75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. സിനിമയുടെ തെലുഗു പതിപ്പ് 2.10 ലക്ഷവും, ഹിന്ദി പതിപ്പുകൾ 20,000 ടിക്കറ്റുകളും വിറ്റഴിച്ചു. അതേസമയം 15.75 ലക്ഷം ടിക്കറ്റുകളാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 'ജവാന്‍' അതിന്‍റെ ആദ്യ ദിനത്തിൽ വിറ്റഴിച്ചത്. ഇതോടെ അഡ്വാൻസ് ബുക്കിങ്ങിലൂടെ 2023ൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടത്തിയ ഇന്ത്യൻ ചിത്രമായി 'ലിയോ' മാറി.
Also Read:Rajinikanth Wishes Massive Success For Leo ലിയോ വൻ വിജയമാകട്ടെ, ആശംസകളുമായി രജനികാന്ത്
ടിക്കറ്റ് വിൽപ്പനയിൽ 'ലിയോ', 'ജവാനെ' മറികടന്നിട്ടും, അഡ്വാന്‍സ് ഗ്രോസ് കലക്ഷന്‍റെ കാര്യത്തിൽ 'ലിയോ' പിന്നിലാണ്. 'ലിയോ' ഏകദേശം 31 കോടി രൂപ കലക്‌ട് ചെയ്‌തപ്പോള്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 'ജവാൻ' നേടിയത് 41 കോടി രൂപയാണ്. ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ് ഇതിന് കാരണം. 'ജവാന്‍റെ' ടിക്കറ്റിന് 251 രൂപയാണെങ്കില്‍ 'ലിയോ'യുടേതിന് 202 രൂപയാണ്.