വിശാഖപട്ടണം: ഒന്നര വയസുള്ള പെൺകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയില്‍ (കെ.ജി.എച്ച്) വെച്ചാണ് ജാൻവികയെന്ന കുഞ്ഞ് മരിച്ചത്. ജലദോഷം ബാധിച്ചതിനെ തുടർന്ന് പിതാവായ വീരബാബു കുട്ടിയെ സ്വകര്യ ആശുപത്രിയി എത്തിയ്ക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു - Hospital bed
ഓക്സിജൻ നൽകിയിരുന്നെങ്കിലും ആംബുലൻസിൽ വെച്ച് കുഞ്ഞ് മരണപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടിയെ ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗവിവരം അറിയുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയായ കെ.ജി.എച്ചില്‍ എത്തിയ്ക്കുകയായിരുന്നു. കിടക്കകൾ ലഭ്യമല്ലാത്തതിനാൽ കുട്ടിയ്ക്കും മാതാപിതാക്കൾക്കും ഒരുപാടു നേരം ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കേണ്ടിവന്നു. ഓക്സിജൻ നൽകിയിരുന്നെങ്കിലും ആംബുലൻസിൽ വെച്ച് കുഞ്ഞ് മരണപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ആശുപത്രി അധികൃതർ ഗുരുതരാവസ്ഥ മനസിലാക്കി ഇടപെട്ടിരുന്നെങ്കില്‍ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന് കെ.ജി.എച്ച് വൃത്തങ്ങൾ അറിയിച്ചു.