കേരളം

kerala

ETV Bharat / bharat

ബിജെപി വിട്ടതിന്‍റെ കാരണം വെളിപ്പെടുത്തി മുൻ കേന്ദ്രമന്ത്രി; മോദിക്കും അമിത് ഷായ്ക്കുമെതിരെ വിമർശനം - മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

Babul Supriyo Criticize Modi : ബിജെപി പ്രവർത്തനം തൻ്റെ സംഗീത ജീവിതത്തിന് തടസമായെന്നും, ഇന്ത്യയുടെ രാജാവിനോ രാജാധിരാജനോ തൻ്റെ ജീവിതം മാറ്റാൻ കഴിയില്ലെന്നുമാണ് ബാബുൽ സൂചിപ്പിച്ചത്. ഇതോടൊപ്പം മമതാ ബാനർജിയെ പുകഴ്ത്തിയ ബാബുൽ അവർ തൻ്റെ സംഗീത പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയതായും പറഞ്ഞു.

Etv Bharat Babul Supriyo Slams Narendra Modi and Amit Shah  Babul Supriyo Against BJP  Babul Supriyo Trinamool  ബാബുൽ സുപ്രിയോ  മമതാ ബാനർജി  Babul Supriya criticized Modi  മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ  Babul Supriyo 54th birthday
Babul Supriyo Slams Narendra Modi and Amit Shah

By ETV Bharat Kerala Team

Published : Dec 16, 2023, 8:11 PM IST

ദുർഗാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരോക്ഷമായി വിമർശിച്ച് ബിജെപിയുടെ മുൻ കേന്ദ്രമന്ത്രിയും, നിലവിൽ ബംഗാളിലെ തൃണമൂൽ മന്ത്രിയും, സംഗീതജ്ഞനുമായ ബാബുൽ സുപ്രിയോ (Babul Supriyo Slams Narendra Modi and Amit Shah). ബിജെപി പ്രവർത്തനം തൻ്റെ സംഗീത ജീവിതത്തിന് തടസമായെന്നും, ഇന്ത്യയുടെ രാജാവിനോ രാജാധിരാജനോ തൻ്റെ ജീവിതം മാറ്റാൻ കഴിയില്ലെന്നുമാണ് പിറന്നാൾ ആഘോഷവേളയിൽ ബാബുൽ പറയാതെ പറഞ്ഞത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ (West Bengal Chief Minister Mamata Banerjee) സാന്നിധ്യത്തിലായിരുന്നു വിമർശനം.

ബാബുലിന്‍റെ 56 -ാം പിറന്നാളിനോടനുബന്ധിച്ച് ദുർഗാപൂർ ഫെസ്റ്റിൽ (Durgapur Festival) ഗംഭീര സംഗീത നിശ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബാബുല്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്. ബിജെപിയിലെ പ്രവർത്തനം തൻ്റെ സംഗീത ജീവിതത്തിന് തടസമായിരുന്നെന്ന് ബാബുൽ പരോക്ഷമായി പറഞ്ഞു. "എന്‍റെ ആലാപന ജീവിതത്തിന് വീണ്ടും വീണ്ടും തടസം നേരിട്ടു. സംഗീതമാണ് എന്‍റെ നല്ല പാതിയെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അങ്ങനെ എനിക്ക് ധീരമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞു." -ബാബുൽ സുപ്രിയോ പറഞ്ഞു.

അതേസമയം പരിപാടിയിൽ സംബന്ധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംസ്ഥാന ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്‌ട്രോണിക്‌സ് മന്ത്രികൂടിയായ ബാബുൽ നന്ദി പറഞ്ഞു. മമത തൻ്റെ സംഗീത പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയതായും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്‌ചയായിരുന്നു ബാബുൽ സുപ്രിയോയുടെ 54-ാം ജന്മദിനം. അന്ന് ദുർഗാപൂർ ഫെസ്റ്റിവലിൽ പാടാനാണ് സുപ്രിയോ എത്തിയത്. എന്നാല്‍ ബാബുലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സംഘാടകർ ഗംഭീര പരിപാടി ഒരുക്കിയിരുന്നു. വേദിയിൽ തന്നെ കേക്ക് മുറിച്ച ബാബുല്‍ സദസ്സിനു മുന്നിൽ പിറന്നാൾ ആഘോഷിച്ചു. ഇതിനിടെയാണ് വികാരാധീനനായ സുപ്രിയോ തന്‍റെ സംഗീതത്തോടുള്ള ഇഷ്‌ടം തുറന്നു പറഞ്ഞത്. താൻ ബിജെപി വിടാനുള്ള പ്രധാന കാരണം തൻ്റെ സംഗീതമാണെന്നാണ് ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരുന്ന പറയാതെ പറയുന്നത്.

Also Read:ബാബുൽ സുപ്രിയോയുടെ 'സെഡ്' കാറ്റഗറി റദ്ദാക്കി ; നടപടി തൃണമൂല്‍ പ്രവേശനത്തിന് പിന്നാലെ

2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അസന്‍സോളില്‍ നിന്ന് രണ്ട് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നരേന്ദ്ര മോദിയുടെ മന്ത്രിസഭകളില്‍ നഗരവികസനം, വനം പരിസ്ഥിതി എന്നീ സുപ്രധാന വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.

മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ ബാബുല്‍ മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനം കഴിഞ്ഞ് ഒന്നരമാസത്തിന് ശേഷം അദ്ദേഹം തൃണമൂലിൽ ചേരുകയായിരുന്നു.

ABOUT THE AUTHOR

...view details