ചണ്ഡിഗഡ് (ഹരിയാന) : ഗുസ്‌തി താരം ബബിത ഫോഗട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്‌പര്യമറിയിച്ചു (Babita Phogat Loksabha election). ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ബബിത ഫോഗട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ ബി ജെ പി (BJP)യുടെ പുതിയ ജില്ല അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബബിത ഫോഗട്ട്.
2016ല്‍ പുറത്തിറങ്ങിയ 'ദംഗല്‍' എന്ന ബോളിവുഡ് സിനിമ ബബിതയുടെയും സഹോദരി ഗീത ഫോഗട്ടിന്‍റെയും ജീവിതത്തെ ആധാരമാക്കി നിർമിച്ചതായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Loksabha election) മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടി തീരുമാനത്തിന് കാത്തിരിക്കുകയാണെന്നുമാണ് ബബിത പറഞ്ഞത്. പാർട്ടി തെരഞ്ഞെടുപ്പ് ചൂടിലാണെന്നും ഇത്തവണ പോര് മുറുകുമെന്നും ബബിത പറഞ്ഞു.
2 വര്‍ഷം മുമ്പാണ് ബബിത ഫോഗട്ട് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നാണ് ബബിത (Babita Phogat) ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ഒക്‌ടോബറിൽ ഹരിയാനയിലെ ദാദ്രി മണ്ഡലത്തില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അന്ന് 24786 വോട്ട് നേടി മൂന്നാം സ്ഥാനത്താണ് ബബിതക്ക് എത്താനായത്.
അതേസമയം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബബിതയ്ക്ക് പാര്‍ട്ടി നല്ല പരിഗണന നല്‍കിയിരുന്നു. നിലവില്‍ ഹരിയാന വനിതാവികസന കോര്‍പറേഷന്‍ ചെയര്‍മാൻ സ്ഥാനം വഹിക്കുന്നത് ബബിതയാണ്. ഭിവാനി- മഹേന്ദ്രഗഡ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ഇവർ താത്‌പര്യം അറിയിച്ചത്. എന്നാൽ ഹൈക്കമാൻഡ് നിർദേശത്തിനായി കാത്തിരിക്കുകയാണ് ബബിത.